കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ദ്രതയുള്ള മനസ്സും സൃഷ്ടാവിനോടുള്ള കടപ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്നു

Google Oneindia Malayalam News

ദുബായ്: സൃഷ്ടികളോടുള്ള ജഗനിയന്താവിന്റെ നസ്സീമമായ കാരുണ്യത്തോടുള്ള കടപ്പാടും, ആര്‍ദ്രതയുള്ള മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദിതനാക്കുന്നുവെന്നും, നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിന്‍ നിങ്ങള്‍ക്ക് എന്നില്‍ നിന്ന് കാരുണ്യ വര്‍ഷമുണ്ടാകുമെന്നുള്ള ദൈവ വചനത്തില്‍ വിശ്വസിക്കുന്നവരാണു നാമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി.

ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂ. എന്നും പാണക്കാട് സാദിക്ക് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഢലം കമ്മിറ്റിയുടെ ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഹദിയ' യുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാരുണ്യ പ്രവര്‍ത്തനം കൊണ്ട് റമസാനിനെ ദാന്യമാക്കി വിജയം കരസ്ഥമാകുന്ന കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നമുക്ക് സാധിക്കണമെന്നും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കിടയില്‍ കാരുണ്യം പ്രവര്‍ത്തനം കൊണ്ട് ചരിത്രം സൃഷ്ടിക്കാന്‍ കെ എം സി സി ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

hadiyabrochure21

എസ്.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം അബ്ദുല്‍ റഹമാന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ കാലങ്ങളില്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമായിരുന്നെന്നും, സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കിയതോടെ ജില്ലയിലെ കിഡ്‌നി രോഗം കൊണ്ടു കഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമായെന്നും എം അബ്ദുല് റഹമാന്‍ അഭിപ്രായപെട്ടു. ആത്മാര്‍ത്ഥതയും ദൃഢനിശ്ചയവുമുള്ള പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റേയ്യും വിജയമാണിതെന്നും, കെ എം സി സി യുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനകള്‍ക്കും അനുമോദനങ്ങള്‍ക്കും അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

hadiya1

ദുബായ് ഫ്‌ളോറ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന് യഹയ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു, ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ എ അബ്ദുല് റഹമാന്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി കെ അന് വര്‍നഹ, മുന്‍ വൈസ് പ്രസിഡന്റ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുന്‍ സെക്രട്ടറി ഹനീഫ് കല്‍മട്ട, കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി ഹസ്സൈനാര്‍ ബീജന്തടുക്ക, മണ്ഢലം ഭാരവാഹികളായ സലീം ചേരങ്കൈ, എ.കെ കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ധീക്ക് ചൌക്കി, റഹീം നെക്കര, ഇഖ്ബാല്‍ കൊട്ടയാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഢലം ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു. ബൈത്തുറഹ്മ, സ്‌നേഹ സാന്ത്വനം, മെഡി കെയര്‍, ആശ്രയ, വിധവാ സുരക്ഷാ സ്‌കീം, മുസാഹദ് മുഹല്ലിം സമാശ്വാസ പദ്ധതി സൗജന്യ മരുന്നു വിതരണം, ചികിത്സാ സഹായം, ജീലന്‍ രക്ഷാസഹായോപകരണങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയവയാണ് 'ഹദിയ' പദ്ദതിക്ക് കീഴില്‍ ലക്ഷ്യമാകുന്നത് എന്നും ഹദിയ കാരുണ്യ പദ്ധതി വന്‍ വിജയമാക്കണമെന്നും പ്രസിഡന്റ് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ട്രസര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

English summary
Sadiqali Shihab Thangal speaks about humanitarian activity at the release of the brochure 'hadiya'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X