ദുബായ്: മലയാളി എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ദുബായ്: കെട്ടിടത്തിന്റെ സുരക്ഷ പരിശോധിയ്ക്കുന്നതിനിടെ മലയാളിയായ സേഫ്റ്റി എഞ്ചിനീയര്‍ വീണ് മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഷഹീന്‍ (32) ആണ് മരിച്ചത്. ജെബേല്‍ അലിയിലെ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നിന്ന് വീണ് മരിയ്ക്കുകയായിരുന്നു.
രണ്ട് സഹപ്രവര്‍ത്തകര്‍്‌ക്കൊപ്പം കെട്ടിടത്തിലെ സുരക്ഷ മാനദണ്ഡങ്ങള്‍ പരിശോധിയ്ക്കുന്നതിനിടെയാണ് ആറാമത്തെ നിലയില്‍ നിന്നും താഴയേയ്ക്ക് വീണ മുഹമ്മദ് ഷഹീന്‍ മരിയ്ക്കുകയായികുന്നു. അരെന്‍രോ ആര്‍ക്കിടെക്ചര്‍ ആന്റ് കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരനായിരുന്നു.

മുന്‍പ് ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു ഷഹീന്‍. ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് അരെന്‍കൊയില്‍ ജോലി ലഭിയ്ക്കുന്നത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. 44 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെപിതാവ് കൂടിയാണ് ഷഹീന്‍. മൃതദേഹം ചാവക്കാട്ടേയ്ക്ക് കൊണ്ടു പോകുമെന്നും ശവസംസ്‌ക്കാരം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications