Get Updates
Get notified of breaking news, exclusive insights, and must-see stories!

സലാം മീ സൂപ്പര്‍ സിംഗര്‍; ശ്രീകുമാറും മഹതിയും ജേതാക്കള്‍

ദുബായ്: പ്രമുഖ റേഡിയോ ചാനലുകളായ റേഡിയോ മീ യും റേഡിയോ സലാമും സംയുക്തമായി സംഘടിപ്പിച്ച മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള മത്സരമായ സലാം മീ സൂപ്പറില്‍ ശ്രീകുമാറും മഹതിയും ജേതാക്കളായി. മലയാളം ചാനലായ റേഡിയോ മീ യുടെ ആഭിമുഖ്യത്തില്‍ നടന്ന മലയാള വിഭാഗത്തില്‍ കടുത്ത മത്സരം അതിജീവിച്ചാണ് ശ്രീകുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രംജിവ് രണ്ടാം സ്ഥാനവും യദു മൂന്നാം സ്ഥാനവും നേടി.

തമിഴ് വിഭാഗത്തിലും കടുത്ത മത്സരമാണ് നടന്നത്. മഹതി ഒന്നാമത് എത്തിയപ്പോള്‍ പ്രഗോണ്‍ ആദ്യ റണ്ണര്‍ അപ്പായി. അനുരാധയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. സംഗീത സംവിധായകന്‍ സൈമണ്‍, ഗായിക ഷീബ, എം.എസ്.വിശ്വനാഥന്റെ മകനും സംഗീതജ്ഞനുമായ പ്രകാശ് എന്നിവരായിരുന്നു ദുബായില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയുടെ വിധി കര്‍ത്താക്കള്‍. ബിജു അക്കര, ഡോ.സായ് ഗണേഷ്, മുനീര്‍ അല്‍ വഫ, ശിവ് സ്റ്റാര്‍ ഭവന്‍ ഗോവിന്ദ് രാജ്, മലര്‍ ഗ്ലോബല്‍ സി.എഫ്. ഒ രാജേഷ്, സൂരജ് നമ്പ്യാര്‍, വോസ എംഡി ജിജോ ജലാല്‍, മലര്‍ ഗ്ലോബല്‍ എച്ച് ആര്‍ മാനേജര്‍ ദീന മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

supersinger

ദുബായ് ജൂഡ് പാലസ് ഹോട്ടലില്‍ നടന്ന മത്സരം കാണാന്‍ നിരവധി പേരാണ് എത്തിയത്.യു. എ. ഇ യുടെ എല്ലാ എമിറേറ്റുകളിലുമായി നടത്തിയ ഓഡിഷനുകളിലൂടെയാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കാനുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. പ്രമുഖ മീഡിയ നെറ്റ് വര്‍ക്കായ മലര്‍ഗ്ലോബലിന്റെ ഭാഗമാണ് റേഡിയോ മീ യും സലാമും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+