Get Updates
Get notified of breaking news, exclusive insights, and must-see stories!

ധ്രുവീകരണത്തിനുള്ള ആസൂത്രിത നീക്കം തിരിച്ചറിയണം സ്വലാഹുദ്ധീന്‍ മദനി

ദുബായ്: അധികാരം മോഹിച്ചു മനുഷ്യമനസ്സുകളെ ധ്രുവീകരിക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയണമെന്ന് കേരള നദുവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ധീന്‍ മദനി. അധികാരത്തിലെത്താന്‍ ജാതീയതയും വര്‍ഗീയതയും ഗോവണിപ്പടികളാക്കുന്നവര്‍ കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷമാണ് തകര്‍ക്കുന്നത്. ദുബായ് ഇസ്ലാഹി സെന്റര്‍ ഫ്‌ലോറ ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യ സൗഹാര്‍ദത്തിനും മാനവ മൂല്യങ്ങള്‍ക്കും വിലകല്‍പിച്ച ഗുരുവര്യന്മാരെ വര്‍ഗീയതയുടെ തേരാളികളാക്കി അവതരിപ്പിക്കുന്നത് അപലപനീയമാണ്. കടുത്ത അസഹിഷ്ണുതയെ സഹിഷ്ണുതകൊണ്ട് നേരിട്ട പ്രവാചകനാണ് മുസ്ലിംകള്‍ക്ക് മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ism

യു എ ഇ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഗവേര്‍ണിംഗ് ബോര്‍ഡില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി എ ഇബ്രാഹീം ഹാജി, ഗള്‍ഫിലെ സാമൂഹിക സേവനങ്ങള്‍ക്ക് ഡോക്ട്ടറേറ്റ് ലഭിച്ച അബ്ദുല്‍ കരീം വെങ്കടങ്ങ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ എന്‍ എം ട്രഷറര്‍ എ അസ്ഗറലി, വൈസ് പ്രസിഡണ്ട് ഇബ്രാഹീം ഹാജി ഏലങ്കോട്, സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, അഡ്വ. എം. ബഷീര്‍, ജാഫര്‍ സാദിക്, മുജീബ് എടവണ്ണ, യൂസുഫ് താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+