യുഎഇ പഴയ യുഎഇ അല്ല; ശമ്പള വ്യവസ്ഥകളില്‍ മാറ്റം, ഉദ്യോഗാര്‍ത്ഥികളുടെ ഒഴുക്ക്
ദുബായ്: 2022ന്റെ തുടക്കത്തില്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ശമ്പള പാക്കേജുകള്‍ 15-20 ശതമാനം കുറവായിരുന്നു. എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്നവരും പുതിയ ജോലികളില്‍ ശമ്പള വര്‍ദ്ധനവ് ആഗ്രഹിക്കുന്നവരും ജൂണ്‍ മാസത്തോടെ 10-15 ശതമാനം കൂടുതല്‍ ആവശ്യപ്പെടുന്നു, ചില സന്ദര്‍ഭങ്ങളില്‍ ഇത് 30 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.

യഥാര്‍ത്ഥത്തില്‍, നാദിയ ഗ്ലോബലിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തൊഴില്‍ തിരയലിലെ ഒന്നാം നമ്പര്‍ ലക്ഷ്യസ്ഥാനമായി യുഎഇ ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് മുമ്പത്തേക്കാള്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് അപേക്ഷിക്കുകയാണ്. സര്‍വേ പ്രകാരം, 2022 ന്റെ ആദ്യ പകുതിയില്‍ യുഎഇ ഒഴിവുകളില്‍ വര്‍ഷാവര്‍ഷം 200 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

പണപ്പെരുപ്പം മൂലം അടുത്ത 12 മാസത്തിനുള്ളില്‍ ഭൂരിഭാഗം ജീവനക്കാരും ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 2007 മുതല്‍ ഈ മേഖലയില്‍ ഇരട്ട അക്ക ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെങ്കിലും, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ്, ശരാശരി ശമ്പളം 1-3 ശതമാനം വരെ വര്‍ദ്ധിച്ചിരുന്നു.

പുതിയ തൊഴില്‍ ദാതാവ് ഗണ്യമായ ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്താലും 50 ശതമാനം ജീവനക്കാരും തൊഴിലുടമയെ മാറ്റില്ലെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ യു എ ഇയിലെ തൊഴില്‍ സാഹചര്യം ആകെ മാറിയിരിക്കുകയാണ്. തൊഴിലുടമകള്‍ ഫ്രീലാന്‍സര്‍മാരോട് കൂടുതല്‍ സ്വീകാര്യമായ നിലപാടാണ് സ്വീകരിക്കുന്നത്.

സെയില്‍സ് ജോലികളിലുള്ളവര്‍ക്ക് ശമ്പളത്തിന് പകരം കമ്മിഷന്‍ വ്യവസ്ഥയിലേക്ക് മാറുന്നു. 2022ല്‍ നിലവിലുള്ള ജീവനക്കാരേക്കാള്‍ 5 ശതമാനം കുറവാണ് കോവിഡിന് ശേഷമുള്ള പുതിയ നിയമനങ്ങള്‍ക്ക് നല്‍കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനും ഐ ടി നിയമനങ്ങള്‍ക്ക് പ്രധാന്യം 65 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു.

യുഎഇയില്‍ അടുത്തിടെ നികത്തിയ നിയമനങ്ങള്‍
എമിറേറ്റ്‌സ് എയര്‍ലൈന്‍ 6,000 ക്യാബിന്‍ ക്രൂ, 2,000 പൈലറ്റുമാരെ നിയമിച്ചുകൊണ്ട് റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിച്ചു
എക്‌സ്‌പോ 2020 ഹോട്ടല്‍, ടൂറിസം മേഖലയില്‍ നിരവധി നിയമനങ്ങളാണ് നടത്തിയത്.
ജൂനിയര്‍ അക്കൗണ്ടുകള്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് പൊസിഷനുകള്‍ എന്നിവ 2021 ന്റെ മൂന്നാമത്തെയും നാലാമത്തെയും പാദത്തില്‍ 45 ശതമാനം വര്‍ധിക്കുകയും അതേ വളര്‍ച്ചാ നിരക്കില്‍ തുടരുകയും ചെയ്യുന്നു
സീനിയര്‍ എച്ച്ആര്‍ ഒഴിവുകള്‍ 2021 മൂന്നാം പാദത്തില്‍ 35 ശതമാനം വര്‍ധിക്കുകയും അതേ വളര്‍ച്ചാ നിരക്കില്‍ തുടരുകയും ചെയ്യുന്നു.

യുഎഇയിലെ ശമ്പള വ്യവസ്ഥകള്‍
അക്കൗണ്ടിംഗ്, ഫിനാന്‍സ് വിഭാഗങ്ങള്‍ക്കുള്ള ശമ്പളം പ്രതിമാസം 4,300 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹം വരെയാണ്, അതേസമയം അഡ്മിനിസ്‌ട്രേഷന്‍, സെക്രട്ടറി റോളുകള്‍ എന്നിവയ്ക്ക് സ്ഥാനവും സീനിയോറിറ്റിയും അനുസരിച്ച് 3,500 ദിര്‍ഹം മുതല്‍ 16,000 ദിര്‍ഹം വരെ നല്‍കാം.
എച്ച് ആര്‍ ജോലികള്‍ക്ക് 48,000 ദിര്‍ഹം വരെ ശമ്പളം നല്‍കാം. റീജിയണല്‍ എച്ച്ആര്‍ മാനേജര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും സ്ഥാപനത്തിന്റെ വലുപ്പമനുസരിച്ച് പ്രതിമാസം 105,000 ദിര്‍ഹം വരെ ശമ്പളം ലഭിച്ചേക്കാം. സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശരാശരി ശമ്പളം 18,000 ദിര്‍ഹമാണ്. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകള്‍ക്ക് 90,000 ദിര്‍ഹം വരെ നല്‍കാം.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications