Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടിയുടെ ദേഹത്ത് മുട്ടി, ക്ഷമ ചോദിച്ചു, വീണ്ടും ശരീര ഭാഗത്ത് സ്പർശിച്ചു, പിന്നെ ഉണ്ടായത്...

41 കാരനായ ഇന്ത്യക്കാരനാണ് തടവു ശിക്ഷ ലഭിച്ചത്

ദുബായ്: ദുബായിലെ ബർദുബ ഹൈപ്പർമാർക്കറ്റിൽ ഇന്ത്യക്കാരിയായ പതിനാറുകാരിയുടെ ദേഹത്ത് സ്പർശിച്ച് സെയിൽസ്മാന് മൂന്നു മാസം തടവു ശിക്ഷ. 41 കാരനായ ഇന്ത്യക്കാരനാണ് തടവു ശിക്ഷ ലഭിച്ചത്.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

rape

പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഇയാൾ കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്.

 ദേഹത്ത് സ്പർശിച്ചു

ദേഹത്ത് സ്പർശിച്ചു

സാധനം വാങ്ങാനായി ഹൈപ്പർമാർക്കറ്റിലെത്തിയ പെൺകുട്ടിയുടെ ദേഹത്ത് ഇയാൾ ഒന്നിൽ കൂടുതൽ തവണ സ്പർശിക്കുകയായിരുന്നു.

മാപ്പു പറഞ്ഞു

മാപ്പു പറഞ്ഞു

പെൺകുട്ടിയെ തട്ടിയ ഉടനെ തന്നെ ഇയാൾ മാപ്പു പറഞ്ഞിരുന്നു. തുടർന്നും ലൈംഗികചുവയോടെ നോക്കുകയും വീണ്ടും പുഞ്ചിരിക്കുകയും ചെയ്തു

വീണ്ടു സ്പർശിച്ചു

വീണ്ടു സ്പർശിച്ചു

അറിയാതെ തട്ടിയതായിരിക്കുമെന്നാണ് പെൺകുട്ടി ആദ്യം വിചാരിച്ചത്. വീണ്ടും സാധാനങ്ങൾ നോക്കി നിന്നിരുന്ന പെൺകുട്ടിയെ ഇയാൾ പിന്തുടർന്ന് അനാവശ്യമായി സ്പർശിക്കുകയായിരുന്നു.

 അനാവശ്യം നോട്ടം

അനാവശ്യം നോട്ടം

പെൺകുട്ടിയെ ഇയാൾ ഹൈപ്പർ മാർക്കറ്റിൽ പിന്തുടരുന്നുണ്ടായിരുന്നു. കൂടാതെ ഇയാൾ മോശമായ രീതിയിൽ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ പ്രതികരണം

പെൺകുട്ടിയുടെ പ്രതികരണം

ഷോപ്പിൽ നിന്ന് പുറത്ത് പോകുമ്പോഴും ഗ്ലാസിലൂടെ പെൺകുട്ടിയെ ഇയാൾ മോശമായ രീതിയിൽ നോക്കുന്നുണ്ടായിരുന്നു. തിരികെ വന്ന പെൺകുട്ടി സെയിൽസ്മാനോട് വഴക്കിട്ടിരുന്നു.

പോലീസിൽ പരാതി നൽകി

പോലീസിൽ പരാതി നൽകി

പെൺകുട്ടി ഷോപ്പിൽ നടന്ന സംഭവം പിതാവിനോട് പറയുകയായിരുന്നു. തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു.

സെയിൽസ്മാൻ കുറ്റക്കാരൻ

സെയിൽസ്മാൻ കുറ്റക്കാരൻ

കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇൻസറ്റൻസ് കോടതി ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാൾ മേൽ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മേൽ കോടതിയും ഇയാളുടെ അപ്പിൽ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+