ദോഹ: 250 വാച്ച് കവര്‍ന്ന സെയില്‍സ്മാനെ വിമാനത്താവളത്തില്‍ വച്ച് കുടുക്കി
മനാമ: ദോഹ അന്താരാഷ്ട്ര വിമാനത്താവളം വഴി 250 വാച്ച് മോഷ്ടിച്ച് കടന്ന സെയില്‍സ്മാനെ കെയ്‌റോ വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ദോഹയിലെ റോളക്്‌സ് ഷോറൂമിലെ ജീവനക്കാരനെയാണ് രാജ്യം വിട്ടതിന് ശേഷം ബുധനാഴ്ച രാവിലെ പിടികൂടിയത്.
ഹമാദ് ഈജിപ്ത് എയര്‍ വിമാനം പറന്നുയര്‍ന്നതിന് ശേഷം സുരക്ഷാ ക്യാമറകളില്‍ നിന്നാണ് വാച്ചുകള്‍ മോഷ്ടിച്ചത് സെയില്‍സ് മാനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കെയ്‌റോ വിമാനത്താവളത്തില്‍ വിവരമറിയിച്ച് മോഷ്ടാവിനെ കുടുക്കാന്‍ ദോഹ വിമാനത്താവളം കരുക്കള്‍ നീക്കുകയായിരുന്നു. വിമാനം കെയ്‌റോയിലെത്തിയ ഉടനെ ഈജിപ്ത് പോലീസാണ് നിരവധി ഖത്തറി റിയാലുകള്‍ വിലയുള്ള വാച്ചുകളുമായെത്തിയ ഇയാളെ അറസ്റ്റ് ചെയ്തത്. ദോഹയില്‍ നിന്ന് അവധിക്ക് ജന്മനാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഈജിപ്ത് പൗരനായ യുവാവ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.

തൊഴില്‍ദാതാക്കളോട് വിശ്വാസ വഞ്ചന കാണിച്ച ജോലിക്കാരന് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്. ആറ് വര്‍ഷമായി റോളക്‌സ് ഷോറൂമിലെ ജീവനക്കാരനാണ് മോഷ്ടാവ്.












Click it and Unblock the Notifications