കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്നി ഐക്യം കീറാമുട്ടിയല്ലെന്ന് ആലിക്കുട്ടി മുസ്ല്യാര്‍, പക്ഷേ തടസം നില്‍ക്കുന്നത് ഇവരൊക്കെയാണ്....

പല തവണ സുന്നി ഐക്യത്തിനായി ഇടപെടലുകള്‍ നടത്തിയെങ്കിലും യുവനേതാക്കള്‍ തടസം നിന്നുവെന്നാണ് അദ്ദേഹം ജിദ്ദയില്‍ പറഞ്ഞത്.

Google Oneindia Malayalam News

ജിദ്ദ: കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഒട്ടേറ ചര്‍ച്ചകള്‍ മുന്‍പ് നടന്നിട്ടുണ്ട്. എന്നാല്‍ സമസ്ത നേതൃത്വം നല്‍കുന്ന സുന്നി ഇകെ വിഭാഗവും, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി എപി വിഭാഗവും തമ്മിലുള്ള ഐക്യം ഇപ്പോഴും അകലെയാണ്.

സുന്നി വിഭാഗങ്ങള്‍ക്കിടയിലെ ഐക്യത്തിന് തടസം നില്‍ക്കുന്നത് ഇരുവിഭാഗത്തിലെയും യുവജന നേതാക്കളാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞത്. പല തവണ സുന്നി ഐക്യത്തിനായി ഇടപെടലുകള്‍ നടത്തിയെങ്കിലും യുവനേതാക്കള്‍ തടസം നിന്നുവെന്നാണ് അദ്ദേഹം ജിദ്ദയില്‍ പറഞ്ഞത്.

സുന്നി ഐക്യത്തെ സ്വാഗതം ചെയ്യുന്നു...

സുന്നി ഐക്യത്തെ സ്വാഗതം ചെയ്യുന്നു...

സുന്നി ഐക്യത്തിന് തടസം നില്‍ക്കുന്നത് ഇരുവിഭാഗത്തിലെയും യുവനേതാക്കളാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സുന്നി സംഘടനകളുടെ ഐക്യമുണ്ടായാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവനേതാക്കള്‍ ഇടപെട്ടു...

യുവനേതാക്കള്‍ ഇടപെട്ടു...

താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സുന്നി ഐക്യത്തിന് ശ്രമിച്ചതാണെന്നും, എന്നാല്‍ ചില യുവനേതാക്കളുടെ ഇടപെടലുകളാണ് ഐക്യത്തിന് തടസമായതെന്നും അദ്ദേഹം പറഞ്ഞു. യുവനേതാക്കളുടെ ഇടപെടല്‍ കാരണമാണ് ഐക്യം നടക്കാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുത്തലാഖില്‍ ഒരേ അഭിപ്രായം വേണം...

മുത്തലാഖില്‍ ഒരേ അഭിപ്രായം വേണം...

കാസര്‍കോട് മതപണ്ഡിതന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതിന്റെ പേരില്‍ ആരും നിയമം കയ്യിലെടുക്കരുത്. മുത്തലാഖ് വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഒറ്റക്കെട്ടായി ഒരേ അഭിപ്രായത്തോടെ നീങ്ങേണ്ടതുണ്ടെന്നും, മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനവും ഇതുതന്നെയാണെന്നും ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി.

English summary
Alikutty musliar press meet in jeddah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X