ഇ അഹമ്മദിന്റെ വിയോഗം; പ്രസ്ഥാനത്തിനും പ്രവാസികള്‍ക്കും കനത്ത നഷ്ടം: സമസ്ത ബഹ്റൈന്‍
മനാമ: ഇ.അഹമ്മദിന്റെ വിയോഗം പ്രസ്ഥാനത്തിനു മാത്രമല്ല, പ്രവാസി സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഉറച്ച സമസ്തക്കാരനായി തന്നെ, എല്ലാവരോടും നീതി പുലര്‍ത്താന്‍ സാധിച്ച ഉന്നത വ്യക്തിത്വം, രാഷ്ട്രീയ നേതാവ്, ജനനായകന്, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ധേഹം ശ്രദ്ധേയനായിരുന്നു. മുസ്ലിം സമുദായത്തെ ഒന്നിച്ച് നിര്‍ത്താനും ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതാന്ത്യം വരേ പ്രയത്നിക്കുകയും ചെയ്ത അഹമ്മദ് സാഹിബിന്റ വിയോഗം പൊതുവായും സുന്നീ പ്രസ്ഥാനത്തിന് പ്രത്യേകമായും ഉണ്ടായിട്ടുള്ള നഷ്ടം നികത്താനാവാത്തതാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്നപരിഹരങ്ങള്‍ക്കായും പല നിര്‍ദ്ദേശങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട് എന്നതിനാല്‍ പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഇ.അഹമ്മദിന്റെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളോട് മൃദുസമീപനത്തോടെ പെരുമാറുമ്പോഴും ആദര്‍ശത്തിലും അനുഷ്ടാനങ്ങളിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീന്‍ കോയ തങ്ങള്‍ ,ജന.സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വികെകുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓര്‍ഗ:സെക്ര ട്ടറി മുസ്തഫ കളത്തില്‍ എന്നിവര്‍ അറിയിച്ചു.
അനുശോചനം
ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നതായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ബഹറിന്‍ ചാപ്റ്റര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജനങ്ങളുടെ ആദരവ് കൈമുതലാക്കിയ അദ്ദേഹത്തിന് വിവിധ തലങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ബഹറിനിലടക്കം ഭരണാധികാരികളുമായുള്ള അടപ്പം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നുവെന്ന് സംഘടന പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications