'സംവേദനം' ചര്‍ച്ചാസദസ്സ് സംഘടിപ്പിച്ചു
മനാമ: ബഹറിനില്‍ രൂപം കൊണ്ട പുതിയ കൂട്ടായ്മയായ 'സംവേദനം' ചര്‍ച്ചാസദസ്സ് സംഘടിപ്പിച്ചു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്, മള്‍ട്ടി സെന്‍സറി മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ എന്‍.എം. ഹുസൈന്‍, പോള്‍ മാളിയേക്കല്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
അദ്‌ലിയയിലെ സൂം ഇവന്റ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കജ് നഭന്‍ അധ്യക്ഷനായിരുന്നു. വിഷയാവതരണത്തിനു ശേഷം നടന്ന പൊതുചര്‍ച്ച അനില്‍ വേങ്കോട് നയിച്ചു. സുധീഷ് മാസ്റ്റര്‍, വിജു ക്യഷ്ണന്‍, ഇ.എ സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ഫസല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രഞ്ജന്‍ നന്ദി പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ വിഷയാധിഷ്ഠിത ചര്‍ച്ചകളും സംവേദന സദസ്സുകളും തൂടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications