സാന്ത്വന തീരം ബ്രോഷര്‍ പ്രകാശനം ചെയ്തു
ദുബായ് :മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന നിര്‍ധനര്‍ , ഉപരിപഠനം തേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍, പ്രത്യേക പ്രവസാജീവിതതിനിടയില്‍ പ്രത്യേക സാഹചര്യത്തില്‍ കഷ്ടപ്പെടുന്നവര്‍, സംരക്ഷിക്കാന്‍ ആളില്ലാത്ത വിധവകള്‍ വൃദ്ധര്‍ എന്നിവര്‍ക്ക് മാസകം തോറും പെന്‍ഷന്‍ മാതൃകയില്‍ സഹായം തുടങ്ങിയ ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം രൂപം നല്‍കിയ സാന്ത്വന തീരം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുല്‍ വഹാബ് എം.പി. നിര്‍വഹിച്ചു.

ഷംസുദീന്‍ ബിന്‍ മുഹിയുദ്ദീന്‍ സാബീല്‍ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രടറി ഇബ്രാഹിം ഏളേറ്റില്‍ ട്രഷറര്‍ അബ്ദുള്ള ഫാറൂഖി, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ, ജനറല്‍ സെക്രടറി ഇബ്രാഹിം മുറിച്ചണ്ടി, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡണ്ട് സത്താര്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാരി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കുട്ടി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications