സാനി പ്രദീപ് ടാലെന്റ്‌റ് ഓഫ് ദി ഇയര്‍
ദുബായ്: ദുബായില്‍ നടന്ന സോപാനം ജി.കേ.സീ.സീ ടാലെന്റ്‌റ് സ്‌കാന്‍ 2015 ജൂനിയര്‍ വിഭാഗത്തില്‍ സാനി പ്രദീപ് ടാലെന്റ്‌റ് ഓഫ് ദി ഇയറായി . കവിതാ പാരായണം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, സിനിമാ ഗാനം, നാടന്‍ പാട്ട് എന്നിവയില്‍ സാനി സമ്മാനം നേടി. ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ മത്സരിച്ചു.
മുന്‍ വര്‍ഷങ്ങളിലും യു.എ.ഇ യില്‍ നടത്തിയ വിവിധ ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ ആറു തവണ കലാതിലകം കരസ്ഥമാക്കിയിട്ടുണ്ട്. ദുബായിലെ ഒരു പ്രമുഘ ചാനല്‍ അവതാരക കുടിയാണ് ഈ കൊച്ചു മിടുക്കി.

ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ സാനി കണ്ണൂര്‍ സ്വദേശികളായ പ്രദീപിന്റെയും സീനയുടെയും ഇളയ മകളാണ്.












Click it and Unblock the Notifications