ഹജ്ജ് നിർവ്വഹിക്കാനെത്തി സാനിയ മിർസയും സഹോദരിയും; ഒപ്പം കൂടി നടി സന ഖാൻ
കുടുംബത്തോടൊപ്പം ഹജ്ജ് നിർവ്വഹിക്കാൻ സൗദിയിലെത്തി മുൻ ടെന്നീസ് താരം സാനിയ മിർസ. നടി സനാ ഖാനും 11 മാസമുള്ള മകനും ഹജ്ജിനായി സൗദിയിൽ എത്തിയിട്ടുണ്ട്. സാനിയയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ സന സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഹജ്ജിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന വരികളോടെയാണ് സന ചിത്രങ്ങൾ പങ്കുവെച്ചത്.
സന ഖാന്റെ രണ്ടാമത്തെ ഹജ്ജാണ് ഇത്. 2022 ലായിരുന്നു അവർ ആദ്യമായി ഹജ്ജിന് പോയത്. സാനിയയ്ക്കൊപ്പം സഹോദരി അനം മിർസയാണ് എത്തിയത്. ദിവസങ്ങൾക്ക് മുൻപ് താൻ ഹജ്ജിന് പോകുകയാണെന്ന് വ്യക്തമാക്കി സാനിയ മിർസ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. 'പരിണാമത്തിനായി തയ്യാറെടുക്കുന്ന ഈ അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ ക്ഷമ ചോദിക്കുന്നു', എന്നാണ് സാനിയ കുറിച്ചത്.

'ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. ഒപ്പം അങ്ങേയറ്റം നന്ദിയുള്ളവളുമാണ്. ഈ ജീവിതയാത്ര ആരംഭിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള ഒരു മികച്ച മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', സാനിയ പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഹജ്ജ് നിർവ്വഹിക്കാനായി ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്ന് പതിനഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.വിമാനമാര്‍ഗം 14,83,312 തീര്‍ത്ഥാടകരും റോഡ് മാര്‍ഗം 59,273 തീര്‍ത്ഥാടകരും കപ്പല്‍വഴി 4,710 തീര്‍ത്ഥാടകരുമാണ് എത്തിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. കേന്ദ്ര ഹജ് കമ്മറ്റി വഴിയാണ് 1.4 ലക്ഷം തീര്‍ഥാടകർ എത്തിയത്. 350000 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും.












Click it and Unblock the Notifications