ദുബായ്: സാന്ത്വനം യൂത്ത്‌ഫെസ്റ്റിവല്‍ 2016 അരങ്ങേറും
ദുബായ്: യുഎയിലെ സാമൂഹിക സംഘടനയായ സാന്ത്വനം സംഘടിപ്പിക്കുന്ന സാന്ത്വനം യൂത്ത്‌ഫെസ്റ്റിവല്‍ 2016 സീസണ്‍ 2 നവമ്പര്‍ 25,26 തീയതികളില്‍ നടത്തപെടുന്നു. ദുബായിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന കലാ മല്‍സരങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി 500 ഇല്‍പരം കുട്ടികള്‍ മാറ്റുരയ്ക്കും.
8 വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, നാടോടിന്യത്തം, ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ഇന്‍സ്റ്റ്രുമന്റ്മ്യൂസിക് തുടങ്ങി 36 ഇനങ്ങളിലായി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ കലാമല്‍സരങ്ങള്‍ നടക്കും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിനു സാന്ത്വനം ട്രോഫി സമ്മാനിക്കും. ഈ വര്‍ഷം മുതല്‍ കലാതിലകത്തിനും, കലാപ്രതിഭയ്ക്കും പ്രത്യേകം സമ്മാനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications