സൗദി; വിഷരഹിത പച്ചക്കറിയുമായി ഹലാലൻ ത്യയ്യിബിൻ
സൗദി: സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ വിഷരഹിത ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും അടുക്കളത്തോട്ടം ഒരു സംസ്ക്കാരമാക്കുന്നതിനും വേണ്ടി സൗദിയിലെ വിവിധ ലുലു ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പും ഫോക്കസ് സൗദി യും ചേർന്ന് ഹലാലൻ ത്വയ്യിബൻ ക്യാന്പയിൻ സംഘടിപ്പിച്ചു.
കിച്ചൻ ഗാർഡൻ കോൺഡസ്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണം ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാം ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടക്കുമെന്ന് ലുലു - ഫോക്കസ് സൗദി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.

പരിശുദ്ധമായ ഭക്ഷ്യവസ്തുക്കൾ മാത്രം ഉപയോഗിക്കുക എന്ന വിശുദ്ധ ഗ്രന്ഥമായ ഖുർആനിന്റെ സന്ദേശത്തിലെ പ്രചോദനം ഉൾക്കൊണ്ട് വിഷ മുക്തമായ ഭക്ഷ്യ ശീലം രൂപീകരിക്കുക എന്നതാണ് ഹലാലൻ ത്വയ്യിബൻ ക്യാന്പയിൻ കൊണ്ട് ഫോക്കസ് സൗദി ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications