Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ആക്രമിക്കാന്‍ ഐസിസ് ലക്ഷ്യമിട്ടിരുന്നു!!! 17 ഐസിസ് ഭീകരര്‍ അറസ്റ്റില്‍

ജിദ്ദ: സൗദിയിലെഐസിസ് ഭീകരര്‍ സൗദിയില്‍ നടത്താനിരുന്ന ഭീകരാക്രമണശ്രമങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തി.
ഭീകരരുടെ താവളങ്ങളില്‍ നടത്തിയ റെയ്ഡിനെ ഒരു വനിത ഉള്‍പ്പെടെ 17 ഐസിസ് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയില്‍ പല ഭാഗങ്ങളിലായി ഐസിസ് നടത്താനിരുന്ന ഭീകരാക്രമണ ശ്രമങ്ങളാണ് ഇതോടെ സുരക്ഷാ സേനയുടെ ഇടപെടലോടെ ഇല്ലാതായത്. ഐസിസിന്റെ മൂന്ന് വ്യത്യസ്ത സെല്ലില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള വിദഗ്ദ പരിശീലനം ലഭിച്ചവരാണ് അറസ്റ്റിലായ 17 പേരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി ലക്ഷ്യം വച്ച കേന്ദ്രങ്ങള്‍ നിരീക്ഷിക്കല്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ഭീകകരുമായി സമയാസയമങ്ങളില്‍ ആശയവിനിമയം നടത്തുക തുടങ്ങിയ ഉത്തകവാദിത്വങ്ങളാണ് ഓരോ സെല്ലിലെയും അംഗങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ളതെന്നും സുരക്ഷാസേന കണ്ടെത്തി.

സൗദി വനിത

സൗദി വനിത

അറസ്റ്റിലായ 17 പേരില്‍ ഒരു സൗദി വനിതയുള്‍പ്പെടെ 14 പേര്‍ സൗദി പൗരന്മാണ്, ശേഷിയ്ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ യെമന്‍, ഈജിപ്ത്, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മൂന്ന് വ്യത്യസ്ത സെല്ലുകളില്‍നിന്നുള്ളവരാണ് ഇവര്‍.

സുരക്ഷാ സേന

സുരക്ഷാ സേന

സൌദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച് ഭീകരര്‍ പദ്ധതിയിട്ടിരുന്നത് മതപണ്ഡിതന്മാര്‍, സുരക്ഷാ സേന, സൈനിക സംവിധാനങ്ങള്‍, എണ്ണ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കാനാണ്.

സുരക്ഷാ ഏജന്‍സികള്‍

സുരക്ഷാ ഏജന്‍സികള്‍

സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനിടെ സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത്. സ്റ്റിക്കി ബോംബുകള്‍, ചാവേര്‍ ബെല്‍റ്റുകള്‍, മെറ്റല്‍ പൈപ്പുകള്‍, ഓട്ടോമാറ്റിക് ആയുധങ്ങള്‍, സൈലന്‍സറുകള്‍, ലക്ഷക്കണക്കിന് രൂപ എന്നിവയും റെയ്ഡിനിടെ കണ്ടെടുത്തു.

ആക്രമിക്കാന്‍

ആക്രമിക്കാന്‍

ഭീകരാക്രമണം നടത്തുന്നതിനായുള്ള സ്‌ഫോടകവസ്തുക്കളും ചാവേര്‍ ബെല്‍റ്റുകളും നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അറസ്റ്റിലായത്. ആക്രമിക്കാന്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നതിനും പണം ശേഖരിക്കുന്നതിനുമായി ഈ സെല്ലുകളിലെ പലരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിന് പുറത്തുള്ള ഐസിസ് ഭീകരരമായുള്ള ആശയവിനിമയത്തിനും സെല്ലിന് ചുമതലയുണ്ട്.

ആയുധങ്ങളും

ആയുധങ്ങളും

സൗദിയിലെ ഇമാം റസ പള്ളിയില്‍
സ്‌ഫോടനം നടത്തുന്നതിനായി ചാവേറുകള്‍ക്ക് പരിശീലനം. ആക്രമണം നടത്താന്‍ മികച്ച പ്രഹര ശേഷിയുള്ള ആയുധങ്ങളും ആയുധപരിശീലനവും.

ചാവേര്‍ ആക്രമണം

ചാവേര്‍ ആക്രമണം

സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥന്റെ കാര്‍ റിയാദില്‍ വച്ച് ബോംബുവച്ച് തകര്‍ക്കല്‍. ഈദ് അല്‍ ഫിത്വറിന് ചാവേര്‍ ആക്രമണം എന്നിവയാണ് ഈ സംഘത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍.

സുരക്ഷാ കേന്ദ്രങ്ങളെയും

സുരക്ഷാ കേന്ദ്രങ്ങളെയും

എണ്ണ പൈപ്പ് ലൈന്‍ സ്‌ഫോടകവസ്തുക്കള്‍ വച്ച് തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പുറമേ പണ്ഡിതന്മാരെയും സുരക്ഷാ കേന്ദ്രങ്ങളെയും കേന്ദ്രീകരിച്ചിട്ടുള്ള ഭീകരാക്രമണങ്ങള്‍ എന്നിവയാണ് അറസ്റ്റിലായ 17 പേരുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+