വിമാനടിക്കറ്റ് നിരക്കില്‍ നട്ടം തിരിയുന്ന പ്രവാസിയാണോ? ഇതാ 30% ഓഫറുമായി സൗദി എയര്‍ലൈന്‍സ്
കോഴിക്കോട്: അവധിക്കാലത്ത് യാത്രകള്‍ നടത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് വിമാനകമ്പനികള്‍ യാത്രാ നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. എല്ലാ വർഷവും അവധിക്കാലത്ത് യാത്ര നിരക്ക് ഇയരാറുണ്ടെങ്കിലും ഇത്തവണ ചില സെക്ടറുകളില്‍ മൂന്ന് ഇരട്ടിയോളമാണ് വഡധനവ്. 13,000 നും 14,000 നും ഇടയിലാണ് കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള സാധാരണ നിരക്കെങ്കില്‍ ഡിസംബർ 22 ന് 42000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ഡിസംബർ 22 നല്‍കേണ്ടത് 53000 രൂപയ്ക്ക് മുകളിലാണ്. നാല് മടങ്ങളോമാണ് വർധനവ്. കണ്ണൂരില്‍ നിന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള നിരക്കിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ നിരക്ക് വർധനവിന്റെ വാർത്തകള്‍ക്കിടയില്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന ഒരു വാർത്തയാണ് സൗദി എയര്‍ലൈന്‍സില്‍ നിന്നും വരുന്നത്.

എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ ഓഫറിലൂടെ ഡിസംബർ ഒന്ന് മുതല്‍ അടുത്ത വർഷം മാർച്ച് 10 വരെ യാത്ര ചെയ്യാനാകും. അതേസമയം ഈ ഓഫറിലൂടെ നവംബർ 29 ന് രാത്രി പന്ത്രണ്ട് മണി വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഓഫർ ലഭിക്കും.
റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്‌ലൈറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി ആവശ്യക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവ്വീസ് നടത്തുന്ന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ ഓഫറിന്റെ ആനുകൂല്യം ലഭിച്ചേക്കും.
അതിനിടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസും രംഗത്ത് വന്നിട്ടുണ്ട്. 'ക്രിസ്മസ് കംസ് ഏര്‍ലി' എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവാണ് കമ്പനിയുടെ വാഗ്ദാനം. നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫർ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications