Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ണ്ണം; സുരക്ഷ വര്‍ദ്ധിപ്പിച്ചു

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, സുരക്ഷാ മുന്‍കരുതലുകളുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഹറമിലും പരിസരത്തും സജ്ജീകരിച്ചതായും സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നും ഹാജിമാര്‍ സൗദിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മേഖലകളില്‍ അധികമായി വിന്യസിപ്പിച്ചിട്ടുണ്ട്.

haj

ഹാജിമാരും ഗ്രൂപ്പ് തലവന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും സുഗമമായ കര്‍മ്മത്തിനായി തിക്കും തിരക്കും ഒഴിവാക്കണമെന്നും മന്ത്രാലയ അറിയിപ്പില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നമുള്ളവര്‍ ശരീര ക്ഷീണം അനുഭവപ്പെടുമ്പോള്‍ തന്നെ തങ്ങളുടെ ഗ്രൂപ്പ് തലവന്‍മാരെ കാര്യം ബോധിപ്പിക്കണം.

24 മണിക്കൂറും സേവനം ലഭിക്കുന്ന മെഡിക്കല്‍ ടീമുകളെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയത് കൊണ്ടു തന്നെ സേവനം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+