സൗദി:ഫാമിലി വിസിറ്റ് വിസ കാലാവധി കുറച്ചത് പ്രവാസിയ്ക്ക് തിരിച്ചടിയായി
റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസയുടെ കാലാവധി വെട്ടിച്ചുരുക്കിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഫാമിലി വിസിറ്റേഴ്സ് വിസയുടെ കാലാവധി ആറുമാസമായി വെട്ടിച്ചുരുക്കിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസമാണ് സൗദി അധികൃതര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൗദിയിലുള്ള 28 ലക്ഷത്തോളം ഇന്ത്യക്കാരെയാണ് പുതിയ പരിഷ്‌ക്കാരം ബാധിയ്ക്കുക.
സൗദിയില്‍ എത്തി പാസ്‌പോര്‍ട്ട് വകുപ്പില്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ കൃത്യം ആറ് മാസം മാത്രമാണ് പ്രവാസി കുടുംബങ്ങള്‍ക്ക് സന്ദര്‍ശക വിസയില്‍ രാജ്യത്ത് തങ്ങാനാവുക. 180 ദിവസത്തില്‍ അധികം വിസ നീട്ടിനല്‍കാനാവില്ലെന്ന് ലഫ്റ്റനന്‍റ് കേണല്‍ അഹമ്മദ് ബിന്‍ ഫഹദ് അല്‍ ലുഹായിദ്ദീന്‍ പറയുന്നത്.

വിസ കാലാവധി തീരുന്നതിന് മുന്‍പ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഓണ്‍ലൈന്‍ വഴി വിസ പുതുക്കുന്നതിന് അപേക്ഷിയ്ക്കാം. മുന്‍പ് ഒരു വര്‍ഷം വരെ ഇത്തരത്തില്‍ രാജ്യത്ത് തങ്ങാമായിരുന്നു. എന്നാല്‍ ഇനി ആറുമാസത്തേയ്ക്ക് മാത്രമാണ് രാജ്യത്ത് തങ്ങാനാവുക. എന്തായാലും കുടംബത്തെ സൗദിയിലേയ്ക്ക് കൊണ്ടുവരുന്ന പ്രവാസികള്‍ക്കാണ് പുതിയ ഉത്തരവ് തിരിച്ചടിയാകുന്നത്. കാലവധി ആറ് മാസമായി കുറച്ചതിനാല്‍ ഫാമിലി വിസ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications