കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനം തകര്‍ന്ന് വീണു, വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ചെറു യാത്ര വിമാനം തകര്‍ന്നു വീണു. റിയാദിനടുത്താണ് സ്വകാര്യ മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണത്. സംഭവത്തില്‍ വിമാനത്തിലെ യാത്രക്കാരായ രണ്ട് അമേരിയ്ക്കക്കാര്‍ക്ക് പരിക്കേറ്റു. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് വിമാനം തകര്‍ന്നത് . വിമാനം തകര്‍ന്ന വാര്‍ത്ത സൗദി അധികൃതര്‍ സ്ഥിരീകരിച്ചു .

ഈജിപ്തിലെ റെഡ് സീ എയര്‍പോര്‍ട്ടില്‍ നിന്നും മലേഷ്യയിലേയ്ക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം . വിമാനം തകര്‍ന്നത് സിവില്‍ ഏവിയേഷന്‍ വിഭാഗം സ്ഥിരീകരിച്ചു . വിമാനത്തിലെ ഇന്ധനം തീര്‍ന്ന വിവരം പൈലറ്റ് റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗിന് ശ്രമിച്ചത് .

Saudi

ബുധനാഴ്ച രാത്രിയോടെയാണ് വിമാനം തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റും യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇരുവരുടേയും പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യാത്രക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ .സൗദി പതത്രമായ അറബ് ന്യൂസ് വിമാനം തകരുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു .

English summary
The civil aviation authority of Saudi Arabia says two Americans were injured when a small, private plane they were traveling in ran out of fuel and crashed near the airport of the capital, Riyadh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X