സൗദി: രാജ്യത്തിന് പുതിയ ധനമന്ത്രി; മാറ്റത്തിന് പിന്നില്‍ എണ്ണ പ്രതിസന്ധി!!!
മുഹമ്മദ് അല്‍ജദാനാണ് സൗദിയുടെ പുതിയ ധനമന്ത്രിയായി നിയമിക്കപ്പെട്ടിട്ടുള്ളത്
റിയാദ്: സൗദിയ്ക്ക് പുതിയ ധനമന്ത്രി. ധമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍-അസഫിനെ പുറത്താക്കിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ഉത്തരവിറക്കിയത്. സൗദിയിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തലവനായിരുന്ന മുഹമ്മദ് അല്‍ജദാനാണ് സൗദിയുടെ പുതിയ ധനമന്ത്രിയായി നിയമിക്കപ്പെട്ടിട്ടുള്ളത്.
എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് സൗദിയുടെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് അല്‍-അസഫിനെ പുറത്താക്കിയതിന് പിന്നിലെ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇബ്രാഹിം അല്‍-അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയതായി മാത്രമാണ് എന്ന് മാത്രമാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 2015ലാണ് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ചെയര്‍മാനായി ജദാന്‍ നിയമിതനാവുന്നത്.

രാജ്യത്തെ സുപ്രധാന പദവികളിലൊന്നാണ് ധനമന്ത്രിയുടെ പദവി. അല്‍-അസഫിനെ ധനമന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ തസ്ഥാനത്തുനിന്ന് നീക്കിയതായുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.












Click it and Unblock the Notifications