യമനിലെ ഹൂതികളെ സഹായിക്കുന്ന ഇന്ത്യക്കാര്‍ ഇവരാണ്; പേരുകള്‍ പുറത്ത് വിട്ട് സൗദി അറേബ്യ
റിയാദ്: ഏഴ് വര്‍ഷത്തോളമായി യമനിലെ ഹൂതികളും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും തമ്മില്‍ യുദ്ധം തുടരുകയാണ്. ഔദ്യോഗിക സേനാ വിഭാഗമല്ലാതിരുന്നിട്ടും സൗദി സൈന്യത്തിന് ഹൂതികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ജിദ്ദ ഉള്‍പ്പെടെ സൗദിയിലെ പ്രധാന നഗരങ്ങളിലേക്ക് ഹൂതികള്‍ ആക്രമണം നടത്തുന്നുമുണ്ട്. വലിയ ശക്തിയുടെ സഹായമില്ലെങ്കില് ഹൂതികള്‍ക്ക് ഇതെല്ലാം എങ്ങനെ സാധിക്കും. ദിവസവും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഹൂതികള്‍ തുടരുകയാണ്.

ഇറാന് ഭരണകൂടമാണ് ഹൂതികള്‍ക്ക് പിന്നിലെന്ന് സൗദി സഖ്യം ആരോപിക്കുന്നു. ഇതിന് ഒരു കാരണം, ഇറാന് ഭരണകൂടവും ഹൂതികളും ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതാണ്. കഴിഞ്ഞ ദിവസം ഹൂതികളെ സഹായിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ രേഖകള്‍ പുറത്തുവിട്ടു. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു എന്നതാണ് എടുത്തുപറയേണ്ടത്. വ്യക്തികളെ മാത്രമല്ല, ഹൂതികളെ സഹായിക്കുന്ന സ്ഥാപനങ്ങളെയും സൗദി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഹൂതികളെ സഹായിക്കുന്ന ഇന്ത്യക്കാര്‍. സൗദി പുറത്തുവിട്ടതില്‍ ഇവരുടെ പേരുകളാണുള്ളത്. ഗ്രീക്ക്, ബ്രിട്ടീഷ്, സോമാലി, സിറിയന്‍ പൗരന്മാരുടെ പേരുകളും പട്ടികയിലുണ്ട്. പേരുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 25 പേരാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. ഹൂതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഇവരാണ് എന്ന് സൗദി പറയുന്നു.
എല്ലാവരും ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് എന്നാണ് സൗദിയുടെ റിപ്പോര്‍ട്ട്. അമേരിക്കയുടെ സഹായത്തോടെയാണ് ഈ പട്ടിക സൗദി തയ്യാറാക്കിയത്. ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കാന്‍ സൗദി തീരുമാനിച്ചു. ഇവരുമായി ഇടപാടുകള്‍ നടത്തരുതെന്നും സൗദി നിര്‍ദേശിക്കുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധം സ്ഥാപിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി അറേബ്യ അറിയിച്ചു.
യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി
Recommended Video
റിയാദ്: യമന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് സൗദി അറേബ്യ. യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വിശുദ്ധ റമദാനോട് അനുബന്ധിച്ചാണിത്. സൗദി സഖ്യവുമായും ഹൂതികളുമായും യുഎന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. റമദാന് മാസം വരുന്നതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ശുഭ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. റമദാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എണ്ണ കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം. മാര്‍ച്ച് 27ന് ശേഷം നാല് എണ്ണ കപ്പലുകളാണ് യമനിലെ ഹുദൈദ തുറമുഖത്ത് പെട്ടിരിക്കുന്നത്. 2015 മുതല്‍ അടച്ചിട്ടിരിക്കുകയാണ് സന്‍ആ വിമാനത്താവളം. 2015ലാണ് സൗദി സഖ്യസേന യമനില്‍ സൈനികമായി ഇടപെട്ടത്. കരമേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണം ഹൂതികള്‍ക്കാണ്.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications