ഡ്രൈവിംങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വരന് ഉപദേശം നല്‍കി വധു മരണത്തിന് കീഴടങ്ങി
സൗദി: കല്യാണ ദിവസം വധുവും വീട്ടുകാരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. കല്യാണപ്പെണ്ണും പിതാവുമാണ് മരണപ്പെട്ട രണ്ടു പേര്‍. സൗദി തായിഫില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന കല്യാണപ്പെണ്ണിന്റെ രണ്ട് സഹോദരികളും, രണ്ട് സഹോദരന്മാരും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മക്കയിലെ കല്യാണ സദസ്സില്‍ വധുവിനേയും കാത്തിരിക്കുകയായിരുന്ന വരന്റെ മൊബൈലിലേക്കാണ് അപകട വിവരം ആദ്യം എത്തിയത്.ഡ്രൈവിംങ്ങിനിടെ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഉപദേശം നല്‍കി കല്യാണപ്പെണ്ണ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന പിതാവ്ഡ്രൈവിംങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതാവാം അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന മറ്റോരു കാറില്‍ ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications