സൗദി: ഭാര്യ അത്ര പോര, ആദ്യ രാത്രിയില്‍ വിവാഹമോചനം
മനാമ: സൗദിയിലെ വിവാഹ മോചനങ്ങളെപ്പറ്റി ഒട്ടേറെ വാര്‍ത്തകളാണ് നാം കേള്‍ക്കാറ്. കാറിന്റെ ഡോര്‍ അടയ്ക്കാത്തതിന് വിവാഹമോചനം , കറിയില്‍ ഉപ്പിട്ടതിന് വിവാഹമോചനം, കുട്ടികളെ തല്ലിയതിന് വിവാഹമോചനം എന്നു വേണ്ട നിസാരമായ പല കാര്യങ്ങള്‍ക്കും രാജ്യത്ത് വിവാഹ മോചനം നടക്കാറുണ്ട്. എന്നാല്‍ ആദ്യ രാത്രിയില്‍ തന്നെ ഭാര്യയെ മൊഴി ചൊല്ലിയതിനെപ്പറ്റി കേട്ടിട്ടുണ്ടോ. സൗദിയില്‍ തന്നെയാണ് സംഭവം.
ഭാര്യയ്ക്ക് ഉത്തരവാദിത്തമില്ലെന്നും വളരെ ലോലമായ സ്വഭാവമാണെന്നും ആരോപിച്ചാണ് യുവാവ് മൊഴി ചൊല്ലിയത്. വിവാഹ ദിനത്തില്‍ വൈകുന്നേരം മാത്രമാണ് യുവാവ് തന്റെ വധുവിനെ മുഖാമുഖം കാണുന്നത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു.

വിവാഹ രാത്രിയില്‍ തന്റെ ബന്ധുക്കള്‍ക്കൊപ്പം നില്ക്കുന്ന പെണ്‍കുട്ടിയാണ് തന്റെ ഭാര്യയെന്ന് തിരിച്ചറിഞ്ഞ് യുവാവ് ഞെട്ടി. തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്‍കുട്ടിയേ അല്ല ഇതെന്നും ഒപ്പം ജീവിയ്ക്കാന്‍ കഴിയില്ലെന്നും ആരോപിച്ച് മൊഴി ചൊല്ലുകയായിരുന്നു. തന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടി അതീവ സുന്ദരിയാണെന്നും ഇയാള്‍ പറയുന്നു.
ആദ്യ ദിനം തന്നെ വിവാഹമോചിതയാകേണ്ടി വന്ന പെണ്‍കുട്ടി ബോധരഹിതയായി. ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications