Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വനിതകള്‍ക്ക് വേണ്ടി, വനിതകളാല്‍ ഒരു വ്യവസായ നഗരം വരുന്നു

ദുബായ്: വനിതകളുടെ മേല്‍ നോട്ടത്തില്‍ സൗദിയില്‍ ഒരു വ്യവസായ നഗരം വരുന്നു. 5 മില്ല്യന്‍ ചതുരശ്ര അടി ചുറ്റളവിലാണ് നഗരം വരുന്നത് ജിദ്ദയില്‍ നിന്നും അല്പം അകലെയുള്ള അസ്ഫാനിലാണു വനിതകളാല്‍ മാത്രം കൈ കാര്യം ചെയ്യപ്പെടുന്ന വാണിജ്യ കേന്ദ്രങ്ങളും ഫാക്ടറികളും സ്ഥാപിതമാകുക.

സൗദി വ്യവസായ നഗര അതോറിറ്റിയുടേതാണു പദ്ധതി. ജോലിക്കാര്‍ എല്ലാം വനിതകള്‍ തന്നെയായിരിക്കും. നിലവില്‍ വ്യാപാരങ്ങളും ഉല്പാദനവും നടത്തുന്ന വനിതകള്‍ക്ക് ഇതു മികച്ചൊരു അവസരമായിരിക്കും.

woman1.jpg -Properties

നഗരത്തിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ തുറന്ന് കൊടുക്കുന്ന ഒരു പദ്ധതിയായാണു ഇതിനെ വിലയിരുത്തുന്നത്. സാംമ്പത്തിക ആരോഗ്യ സാങ്കേതിക മേഖലകളിലെല്ലാം തങ്ങളുടെ കഴിവ് സ്വയം തെളിയിക്കുന്നതിനുള്ള തുറന്ന അവസരമാണു ഇതിലൂടെ നല്‍കപ്പെടുന്നത്.

w3.jpg -Properties

മുതല്‍ മുടക്കാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനായി 50 ശതമാനം ഗവണ്മെന്റ് ലോണും വ്യവസായ നഗര അതോറിറ്റി നല്‍കുന്നുണ്ട്. അറബ് വനിതകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന ചില അഭിപ്രായങ്ങള്‍ക്ക് ഒരു വലിയ മറുപടിയായിരിക്കും ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ വാര്‍ത്ത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+