കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരം

അമേരിക്ക പാകിസ്താന് വന്‍ തോതില്‍ ധനസഹായം ചെയ്യുന്നുണ്ട്. ഭീകരരെ തുരത്തണമെന്ന നിബന്ധനയോടെയാണ് ഈ പണം കൈമാറുന്നത്.

  • By Ashif
Google Oneindia Malayalam News

റിയാദ്/പാരിസ്: സൗദി അറേബ്യയിലേക്ക് പാകിസ്താന്‍ പട്ടാളം പുറപ്പെടാനിരിക്കെ, സൗദിയുടെ ഇടപെടല്‍ പാകിസ്താന് ഗുണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും മറ്റു ചില രാജ്യങ്ങളും നടത്തിയ നീക്കം പാകിസ്താനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണിപ്പോള്‍. സൗദി അറേബ്യയും അമേരിക്കയും നല്ല ബന്ധമാണ്. ഈ ബന്ധമാണ് സൗദി ഉപയോഗിച്ചത്. എല്ലാം പാകിസ്താനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൗദിയെയും മറ്റു സൗഹൃദ രാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്താന്‍ നടത്തിയ നീക്കം വിജയിച്ചിരിക്കുന്നു. പാകിസ്താന്‍ പട്ടാളത്തെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നീക്കങ്ങളെല്ലാം...

പാകിസ്താനെതിരേ

പാകിസ്താനെതിരേ

പാകിസ്താനെതിരേ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് തടയിടുകയാണ് സൗദി ചെയ്തത്. പാകിസ്താനോടുള്ള പ്രത്യുപകാരമായിട്ടാണ് സൗദിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇരുരാജ്യവും ഒരുമിച്ച്

ഇരുരാജ്യവും ഒരുമിച്ച്

സൗദിയിലേക്ക് ആയിരത്തിലധികം പട്ടാളക്കാരെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. സൗദിയുടെ ആവശ്യം കണക്കിലെടുത്താണ് പാകിസ്താന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് ഇരുരാജ്യവും ഒരുമിച്ച് അമേരിക്കയുടെ നീക്കം തടഞ്ഞത്.

അമേരിക്കയുടെ ആരോപണം

അമേരിക്കയുടെ ആരോപണം

പാകിസ്താന്‍ ഭീകരര്‍ക്ക് പണം നല്‍കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യത്തില്‍ പാകിസ്താനെ നിരീക്ഷിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇതിന് വേണ്ടി അമേരിക്ക ചരടുവലി ശക്തമാക്കിയിരുന്നു.

പാരിസില്‍ യോഗം

പാരിസില്‍ യോഗം

ആഗോളതലത്തില്‍ ഇത്തരം പണമിടപാടുകള്‍ നിരീക്ഷിക്കുന്ന സംഘമാണ് ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്( എഫ്എടിഎഫ്). ഈ സംഘത്തിന്റെ യോഗം പാരിസില്‍ നടക്കവെയാണ് അമേരിക്ക പാകിസ്താനെതിരേ നീക്കം തുടങ്ങിയത്.

മൂന്ന് രാജ്യങ്ങള്‍

മൂന്ന് രാജ്യങ്ങള്‍

എന്നാല്‍ സൗദി അറേബ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളെ കൂട്ടുപിടിച്ചാണ് പാകിസ്താന്‍ അമേരിക്കയുടെ നീക്കം തടഞ്ഞത്. ഈ മൂന്ന് രാജ്യങ്ങളും പാകിസ്താന്റെ സൗഹൃദ രാജ്യങ്ങളാണ്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സൗദിയുടെ ആവശ്യം

സൗദിയുടെ ആവശ്യം

പാകിസ്താനെതിരേ നടപടി സ്വീകരിക്കരുതെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ നീക്കത്തിന് സൗദി അപൂര്‍വമായി മാത്രമേ തടസം പറയാറുള്ളൂ. ജിസിസി രാജ്യങ്ങളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു സൗദി ഇടപെടല്‍.

വിടാതെ അമേരിക്ക

വിടാതെ അമേരിക്ക

എന്നാല്‍, മൂന്ന് രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അമേരിക്ക ചിലപ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എഫ്എടിഎഫില്‍ അമേരിക്ക വീണ്ടും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പറയുന്നത്.

നിരീക്ഷണ പട്ടിക

നിരീക്ഷണ പട്ടിക

ഭീകരര്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. വിവാദ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം തകര്‍ത്തുവെന്നാണ് പാകിസ്താന്‍ പറഞ്ഞത്.

സഹായം നിലയ്ക്കില്ല

സഹായം നിലയ്ക്കില്ല

എഫ്എടിഎഫ് പാകിസ്താന് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ പാകിസ്താനെതിരേ നടപടിയുണ്ടാകില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് പാകിസ്താന് ലഭിക്കുന്ന സഹായം നിലയ്ക്കുകയുമില്ല.

യൂറോപിനെ കൂട്ടുപിടിച്ച്

യൂറോപിനെ കൂട്ടുപിടിച്ച്

എന്നാല്‍ പാകിസ്താന് ലഭിച്ചത് നേരിയ ആശ്വാസമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് പാകിസ്താനെതിരേ വീണ്ടും നീങ്ങുന്നുവെന്നാണ് വിവരങ്ങള്‍.

ഭീകരസംഘടനകളുടെ കേന്ദ്രം

ഭീകരസംഘടനകളുടെ കേന്ദ്രം

പാകിസ്താന്‍ ഭീകരസംഘടനകളുടെ കേന്ദ്രമാണൈന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ഇത്തരം സംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

200 കോടി ഡോളര്‍ തടഞ്ഞു

200 കോടി ഡോളര്‍ തടഞ്ഞു

അമേരിക്ക പാകിസ്താന് വന്‍ തോതില്‍ ധനസഹായം ചെയ്യുന്നുണ്ട്. ഭീകരരെ തുരത്തണമെന്ന നിബന്ധനയോടെയാണ് ഈ പണം കൈമാറുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 200 കോടി ഡോളര്‍ നല്‍കുന്നത് അമേരിക്ക മരവിപ്പിച്ചു.

ഇന്ത്യയുടെ ആവശ്യം

ഇന്ത്യയുടെ ആവശ്യം

ഹഖാനി സംഘങ്ങള്‍ക്കും താലിബാനുമെതിരേ പാകിസ്താന്‍ നടപടിയെടുത്തില്ലെന്നാണ് അമേരിക്കയുടെ ആക്ഷേപം. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം നിഷേധിക്കുന്നു. പാകിസ്താനിലെ ഭീകരസംഘങ്ങളെ തുരത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

 അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസ്: യുവാവ് അറസ്റ്റില്‍!! കാരണം കേട്ട് പോലീസ് ഞെട്ടി അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസ്: യുവാവ് അറസ്റ്റില്‍!! കാരണം കേട്ട് പോലീസ് ഞെട്ടി

സിപിഎം ഉന്നതര്‍ക്ക് പങ്ക് സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് നിവേദനവുമായി ഷുഹൈബിന്റെ മാതാപിതാക്കള്‍സിപിഎം ഉന്നതര്‍ക്ക് പങ്ക് സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് നിവേദനവുമായി ഷുഹൈബിന്റെ മാതാപിതാക്കള്‍

 അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി

English summary
Saudi Arabia, China, Turkey Blocked US Move Against Pakistan on Terror Financing: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X