കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലവു ചുരുക്കാനൊരുങ്ങി സൗദി!!!

Google Oneindia Malayalam News

റിയാദ്: ആഗോള മേഖലയില്‍ തുടരുന്ന കടുത്ത എണ്ണ വില ഇടിവ് രാജ്യത്തെ കടുത്ത ചിലവു ചുരുക്കല്‍ നടപടികള്‍ക്ക് വഴിവെക്കുന്നതായി സൗദി ധനകാര്യ മന്ത്രി ഡോ.ഇബ്രാഹീം അല്‍ അസ്സാഫ് വ്യക്തമാക്കി. രാജ്യത്ത് പെട്രോള്‍ സബ്‌സിഡി പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് പുതിയ ചിലവു ചുരുക്കല്‍ നയം രാജ്യത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

തുടങ്ങിവെച്ച വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും പണം ചിലവാക്കുമെങ്കിലും പുതിയ പദ്ധതികള്‍ വെട്ടിച്ചുരുക്കുവാനാണ് മന്ത്രാലയം ആലോചിക്കുന്നത്. എണ്ണവിലയിടിവ് മൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.

ibrahimal-assaf

ചുരുക്കം ചില സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്ന ബോണ്ടുകള്‍ പുറത്തിറക്കാനും ഉദ്ദേശമുണ്ട്. പക്ഷെ എത്ര സംഖ്യക്കുള്ള ബോണ്ടുകളാണ് പുറത്തിറക്കുകയെന്നോ എപ്പോള്‍ ഇത് വിപണിയിലിറക്കുകയെന്നോ വ്യക്തമല്ല.

English summary
Saudi Arabia to cut spending after oil price decline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X