കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദികളെ തീവ്രവാദികളാക്കി സൗദി നിയമം

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: നിരീശ്വരവാദം തീവ്രവാദമായി കണക്കാക്കുന്നതുള്‍പ്പടെ ഒട്ടേറെ നിയമങ്ങള്‍ സൗദി രാജാവ് ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്.രാജ്യത്തെ നിയമവ്യവസ്ഥയെ തകര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം, പ്രതിഷേധങ്ങള്‍ എല്ലാത്തിനെയും നിയമത്താല്‍ തടയുകയാണ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്.ഇതിന് വേണ്ടി ഒട്ടേറെ നിയമങ്ങളാണ് ആവിഷ്കിച്ചത്.മനുഷ്യാവകാശ സംരക്ഷണത്തിനായി യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് നിയമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഒട്ടേറെ സൗദിക്കാര്‍ സിറിയയിലേക്ക് പോകുന്നുണ്ട്. രാജവാഴ്ചയെ തച്ചുടയ്ക്കാന്‍ പോന്ന ആശയങ്ങളും പദ്ധതികളുമായിട്ടാണ് ഇവര്‍ തിരിച്ചെത്തുന്നതെന്നാണ് രാജാവിന്റെ അഭിപ്രായം. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളിലെ യുദ്ധങ്ങളിലും പ്രക്ഷോഭങ്ങളിലും സൗദിക്കാര്‍ പങ്കെടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് രാജകല്‍പ്പനയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 20 വര്‍ഷം വരെ ശിക്ഷ നല്‍കാനാണ് സൗദി തീരുമാനിച്ചിരിയ്ക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.

King Abdullah

മുസ്ലീം ബ്രദര്‍ഹൂഡ് ഉള്‍പ്പടെ പല സംഘടനകളെയും പ്രത്യേകിച്ച് രാഷ്ട്രീയ സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായാണ് സൗദി ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്. നിരീശ്വരവാദം, നിരീശ്വരവാദ സംഘടനകള്‍, ഇസ്ലാം വിരുദ്ധത എന്നിവയെല്ലാം ഭീകരവാദമാണെന്നാണ് സൗദിയിലെ പുതിയ നിയമത്തില്‍ പറയുന്നത്.

സൗദിയിലെ നിയമ വ്യവസ്ഥകളെ സഹിഷ്ണുതയോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂവെന്നും എന്നാല്‍ സംഘടനകള്‍ വിലക്കുന്നതുള്‍പ്പെടയുള്ള നിമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ തടവിലാക്കപ്പെട്ട ഒട്ടേറെപ്പേരെ മോചിപ്പിയ്ക്കുന്നതിന് പുതിയ നിയമങ്ങള്‍ തിരിച്ചടിയാകും.

English summary
Saudi Arabia declares all atheists are terrorists in new law to crack down on political dissidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X