സൗദി: ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് , ഭർത്താവ് വിവാഹ മോചനം നടത്തി
ദമ്മാം: തന്റെ ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലാണൂ സംഭവം. ''നിന്റെ കൂടെ കഴിയുന്നതിനുള്ള ക്ഷമ ലഭിക്കാനായി ഞാൻ പ്രാർഥിക്കുന്നു ''എന്ന ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസാണു ഭർത്താവിനെ ചൊടിപ്പിച്ചത്.
അത് തന്നെ ഉദ്ദേശിച്ചുള്ളത് തന്നെയാണോ എന്നു ഉറപ്പാക്കുന്നതിനായി തന്റെ ഒരു ബന്ധുവിനെ ഭർത്താവ് അന്വേഷിക്കാനായി ചുമതലപ്പെടുത്തുകയും അത് സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷമാണത്രെ വിവാഹ മോചനം നടത്തിയത്.

ഭാര്യയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യത്തേതല്ലെന്നും നേരത്തെ തനിക്കെതിരെ പരോക്ഷ സൂചനകളുമായി സോഷ്യൽ മീഡിയയിൽ ഭാര്യ ഒരു കവിത എഴുതിയിരുന്നുവെന്നും ഭർത്താവ് പറയുന്നു.
തങ്ങളുടെ ബന്ധം ഇരു ധ്രുവങ്ങളിലാണെന്നും ഇനിയും തന്റെ ജീവ ചരിത്രം മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുന്പ് പിരിയുന്നതാണു അഭികാമ്യമെന്നു തോന്നിയതിനാലാണു വിവാഹ മോചനത്തിനു തീരുമാനിച്ചതെന്നുമാണൂ ഭർത്താവിന്റെ ന്യായീകരണം.












Click it and Unblock the Notifications