പ്രവാസികൾക്ക് ഇരുട്ടടി: സൌദിയിലെ ആറ് മേഖലകളിൽ സ്വദേശിവൽക്കരണം, റിയൽ എസ്റ്റേറ്റിലും ചുവപ്പുകാർഡ്
റിയാദ്: കൊവിഡ് പ്രതിസന്ധിക്കിടെ പ്രവാസികൾക്ക് തിരിച്ചടിയായി സൌദി അറേബ്യയുടെ നീക്കം. കൂടുതൽ മേഖലകളിൽ സ്വദേശി വൽക്കരണം നടത്തുന്നതായി ഇപ്പോഴാണ് സൌദി പ്രഖ്യാപിച്ചിട്ടുള്ളത്. ലോ- കൺസൽട്ടിംഗ്, ടെക്നിക്കൽ - എൻജിനീയറിംഗ്, ലോയേഴ്സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിംഗ് സ്കൂൾ, എന്നീ മേഖലകളിലാണ് സൌദി ഇപ്പോൾ സ്വദേശി വൽക്കരണത്തിനൊരുങ്ങുന്നത്.
കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടും അവധിയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ ജോലി നഷ്ടപ്പെടുന്നതിനിടയിലാണ് പ്രവാസികളെ തേടി മറ്റൊരു പ്രതിസന്ധി കൂടിയെത്തുന്നത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഗൾഫ് രാജ്യങ്ങളെ തൊഴിലിനായി ആശ്രയിച്ച് വരുന്നത്. പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്ത് വരുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടും.

സൌദിയിലെ യുവതീ യുവാക്കൾക്കായി ഈ മേഖലയിലെ വലിയൊരു ശതമാനം തൊഴിലുകളും സംവരണം ചെയ്യാനാണ് നീക്കം. ഇത്തരത്തിൽ സൌദി പൌരന്മാർക്ക് വേണ്ടി 40,000ലധികം തൊഴിവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി. സൌദി തൊഴിൽ മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി വ്യക്തമാക്കി. ഇപ്പോൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നത് കനത്ത തിരിച്ചടിയായിരിക്കും ഈ പരിഷ്കാരം ഏൽപ്പിക്കുക. തൊഴിലവസരങ്ങൾ തേടി സൌദിയിലേക്ക് പറക്കാനിരിക്കുന്നവർക്കും സൌദിയിടെ നീക്കം തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications