Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ഇറാന് വേണ്ടി ചാരപ്പണി; 15 പേര്‍ക്ക് വധശിക്ഷ, വിദേശ പരിശീലനം ലഭിച്ചു!!

കേസിലെ പ്രതികളായ 30 പേരില്‍ 15പേര്‍ക്ക് സൗദി വധശിക്ഷ വിധിച്ചു

റിയാദ്: ഇറാന്‍ ചാരസംഘടനയ്ക്ക് രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ കേസിലെ പ്രതികളായ 30 പേരില്‍ 15പേര്‍ക്ക് സൗദി വധശിക്ഷ വിധിച്ചു. ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കപ്പെട്ടതോടെയാണ് റിയാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പ്രതികളില്‍ 32 പ്രതികളില്‍ 30 പേര്‍ സൗദി പൗരന്മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന സുപ്രധാന വിവരങ്ങളാണ് വിദേശത്തുനിന്ന് പരിശീലനം നേടിയ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള 30 പേര്‍ ഇറാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയത്. ചൊവ്വാഴ്ച വിചാരണ പൂര്‍ത്തിയായ കേസിലാണ് റിയാദിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

തടവും വധശിക്ഷയും

തടവും വധശിക്ഷയും

ചാരക്കേസിലെ 32 പ്രതികളില്‍ 15 പേര്‍ക്ക് വധശിക്ഷയും 15 പേര്‍ക്ക് 25 വര്‍ഷവും ആറ് മാസവുമാണ് തടവ് വിധിച്ചിട്ടുള്ളത്. കേസില്‍ ആരോപണ വിധേയരായ രണ്ട് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

ചാരസംഘടന രൂപീകരിച്ചു

ചാരസംഘടന രൂപീകരിച്ചു

ഇറാന്‍ രഹസ്യാന്വേഷണ സംഘവുമായി ചേര്‍ന്ന് ചാരസംഘടന രൂപീകരിച്ച സംഘം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന പല വിവരങ്ങളും ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് കൈമാറുകയും ചെയ്തു.

ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം!!

ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം!!

ഇറാന്‍, ലെബനോന്‍, എന്നീ വിദേശ രാജ്യങ്ങളില്‍ നിന്ന് ചാരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷമാണ് സൗദിയുടെ സുരക്ഷ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കിയത്. കോഡുകള്‍ വഴിയും രഹസ്യ റിപ്പോര്‍ട്ടുകള്‍ വഴിയും സുപ്രധാന വിവരങ്ങള്‍ കകൈമാറുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് പരിശീലനം വഴി ഇവര്‍ ആര്‍ജ്ജിച്ചെടുത്തത്.

 രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

തീവ്രവാദ വിരുദ്ധ നിയമം, കൈക്കൂലി വിരുദ്ധ നിയമം, ചാരവൃത്തി, രാജ്യദ്രോഹം ഉള്‍പ്പെടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 30 പ്രതികളില്‍ 25 പേര്‍ക്ക് വധശിക്ഷയും അഞ്ച് പേര്‍ക്ക് തടവും നല്‍കാനായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ച ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+