കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്ര ആശയക്കാരായ പണ്ഡിതന്‍മാരെ പിരിച്ചുവിട്ടതായി സൗദി

തീവ്ര ആശയക്കാരായ പണ്ഡിതന്‍മാരെ പിരിച്ചുവിട്ടതായി സൗദി

  • By Desk
Google Oneindia Malayalam News

മോസ്‌കോ: തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആയിരക്കണക്കിന് മതപുരോഹിതന്‍മാരെ പള്ളികളില്‍ നിന്ന് തങ്ങള്‍ ഇതിനകം പിരിച്ചുവിട്ടതായി സൗദി അറേബ്യ വ്യക്തമാക്കി. സൗദി ഭരണാധികാരി ഫൈസല്‍ രാജാവിനോടൊപ്പം റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ മോസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പള്ളികളില്‍ വച്ച് നടത്തുന്ന വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ ഉള്‍പ്പെടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ പള്ളികളുടെ ചുമതലയില്‍നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനും ഞങ്ങള്‍ ആരെയും അനുവദിക്കില്ല. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള സൗദിയുടെ സമീപനം വളരെ കര്‍ക്കശമാണ്. തീവ്രവാദ ആശയങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം വ്യാഖ്യാന സാധ്യതകളുള്ള പാഠഭാഗങ്ങള്‍ മാറ്റിക്കൊണ്ട് വിദ്യാഭ്യാസ രംഗത്ത് പരിഷ്‌ക്കരണങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

adelal-jubeir-28-1498617749-09-1507525932.jpg -Properties

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ റഷ്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ഇറാഖിലും സിറിയയിലും പോരാടുന്നുണ്ട്. ഇത്തരം ആളുകള്‍ നമ്മുടെ രാജ്യത്തിനു മാത്രമല്ല, ഇവര്‍ പോരാടുന്ന രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്കും സൗദിക്കും ഒരേ താല്‍പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ഖത്തര്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുകയാണെന്നും സൗദി വിദേശകാര്യമന്ത്രി ആരോപിച്ചു. ഇത്തരം കാര്യങ്ങളില്‍ നിന്ന് ഖത്തര്‍ വിട്ടുനില്‍ക്കണമെന്ന തങ്ങളുടെ ആവശ്യം രാജ്യം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Saudi Arabia has dismissed several thousand imams from mosques for spreading extremism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X