പ്രവാസിയ്ക്ക് മികച്ച ശന്പളം നല്‍കുന്നത് സൗദിയെന്ന്

45000 സൗദി റിയാലാണ് വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ ലഭിയ്ക്കുന്ന ശരാശരി മാസവേതനമെന്ന് സര്‍വ്വേയില്‍ പറയുന്നു. സിഇഒ, മാനേജിഗം ഡയറക്ടമാര്‍ എന്നീ തസ്തികയിലുള്ള വിദേശികളാണ് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത്. ബാങ്കിംഗ്, നിര്‍മ്മാണം, ഐടി, റിയല്‍ എസ്റ്റേറ്റ് എന്നീ തൊഴില്‍ മേഖലകളിലും മികച്ച ശമ്പളം ലഭിയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷം സൗദി റിയാല്‍ ശമ്പളം വാങ്ങുന്ന സിഇഒമാര്‍ വരെയുണ്ട്.
എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ വേതന വര്‍ധന സൗദിയില്‍ ലഭിയ്ക്കുന്നില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. നിതാഖത്ത് നടപ്പാക്കിയ ശേഷമാണ് ശമ്പള വര്‍ധന നടപ്പാക്കേണ്ടി വന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. 1200 റിയാലിന് ജോലി ചെയ്തിരുന്ന ഒരു ഡ്രൈവര്‍ക്ക് നിതാഖത്തിന് ശേഷം 2000 റിയാല്‍ ശമ്പളം നല്‍കേണ്ടു വരുന്നെന്നും സര്‍വ്വേയില്‍ പറയുന്നു. ഉന്നത ജോലികളിലുള്ളവരുടെ മാസ വേതനത്തില്‍ 2013 ല്‍ കുറവ് വന്നതായും സര്‍വ്വേ പറയുന്നു.












Click it and Unblock the Notifications