സൗദി: മദീന ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സ്വദേശിയെന്ന് സൗദി അറേബ്യ
റിയാദ്: സൗദിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ ചാവേറായത് പാകിസ്താന്‍ സ്വദേശിയെന്ന് സൗദി അറേബ്യ. ഡ്രൈവറായെത്തി 12 വര്‍ഷമായി സൗദിയില്‍ താമസിച്ചുവരുന്നയാളാണ് ഇതെന്നാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തല്‍. 34 കാരനായ അബ്ദുള്‍ ഖല്‍സാറാണ് ചാവേറായതെന്നാണ് സൗദി തിരിച്ചറിഞ്ഞിട്ടുള്ളത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന മദീനയില്‍ ചൊവ്വാഴ്ചയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. മക്ക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന മദീനയ്ക്ക് സമീപത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മദീനയിലെ ചാവേര്‍ ആക്രമണത്തിന് പുറമേ സൗദിയിലുണ്ടായ മറ്റ് രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ല.

എന്നാല്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് 34കാരനായ അബ്ദുള്ള ഖല്‍സാര്‍ ഖാനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. റെഡ് സീപോര്‍ട്ട് നഗരത്തില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു ഇയാളെന്ന് വ്യക്തമാക്കിയ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം 30 മില്യണോളം പാക് പൗരന്മാര്‍ വസിക്കുന്ന സൗദി അറേബ്യയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താനില്‍ നിന്ന് പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയെന്ന് മനസ്സിലാക്കിയപ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൗദി മന്ത്രാലയം പറയുന്നത്.












Click it and Unblock the Notifications