പക്ഷിപ്പനി പേടി, സൗദിയില്‍ ചിക്കനില്ലാതെ പെരുന്നാള്‍ ആഘോഷിയ്ക്കേണ്ടി വരുമോ?
റിയാദ്: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.പ്രവാസികള്‍ ഉള്‍പ്പടെ വലിയൊരു സമൂഹം ഇത്തവണ സൗദിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നുണ്ട്.
പെരുന്നാള്‍ വിഭവങ്ങളില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ ചിക്കന്‍. എന്നാല്‍ ചിക്കന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം...

നിരോധനം
അമേരിയ്ക്കയിലെ പല സ്റ്റേറ്റുകളിലും പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കോഴിയ്ക്കും മുട്ടയ്ക്കും മറ്റ് ചിക്കന്‍ വിഭവങ്ങള്‍ക്കും സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

സൗദി ഫുഡ് ആന്റ് ഡ്രഗ് സെക്യൂരിറ്റി
സൗദി ഫുഡ് ആന്റ് ഡ്രഗ് സെക്യൂരിറ്റി അതോറിറ്റിയാണ് വെബ്‌സൈറ്റിലൂടെ അമേരിയ്ക്കന്‍ കോഴിയിറച്ചി നിരോധിച്ച വിവരം അറിയിച്ചത്. നിരോധനം താത്ക്കാലികമാണ്.

അമേരിയ്ക്കന്‍ സ്‌റ്റേറ്റുകളില്‍
ഒറിഗോണ്‍, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ഇഡാഹോ, മിസോറി, കാന്‍സാസ്, മോണ്ടാവ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട എന്നീ അമേരിയ്ക്കന്‍ സ്‌റ്റേറ്റുകളില്‍ നിന്നുള്ള ഇറച്ചിയ്ക്കും മുട്ടയ്ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

അപകട സാധ്യത
പെരുന്നാളിന് മുന്നോടിയായി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ തന്നെ അപകട സാധ്യതയും കുറയും. ആഘോഷ അവസരങ്ങളില്‍ മാംസം വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.












Click it and Unblock the Notifications