സൗദി: ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ബ്രേസ്‌ലെറ്റ് സുരക്ഷ
സൗദി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് ബ്രേസ് ലെറ്റ് സംവിധാനമൊരുക്കി സൗദി അറേബ്യ. തീര്‍ത്ഥാടകരുടെ സുരക്ഷയുടെ ഭാഗമായാണ് സൗദി പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ആളുകളെ തിരിച്ചറിയുന്നതിനും അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ അധികൃതര്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വെള്ളത്തെ പ്രതിരോധിക്കുന്ന ബ്രേസ്‌ലെറ്റുകള്‍ ജിപിഎസുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനാ സമയവും ഹെല്‍പ്പ് ഡെസ്‌ക് ഗൈഡും ഇതില്‍ ലഭ്യമാകും. വഴിതെറ്റി പോകുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ എത്തുന്ന സംഘടനകള്‍ക്കും ഈ വിവരങ്ങള്‍ ഉപകാരപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.
പാസ്‌പോര്‍ട്ട് നമ്പര്‍, വിസ, അഡ്രസ്സ്, ഫോട്ടോ, താമസകേന്ദ്രങ്ങള്‍, സേവന സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യാമാകും. കഴിഞ്ഞ വര്‍ഷത്തില്‍ 769 പേരാണ് മക്കയില്‍ തീര്‍ത്ഥാടനത്തിനിടയില്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ കൂട്ടം തെറ്റി പോകുന്നുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ എല്ലാ വിവരങ്ങളും അടങ്ങിയ ഇലക്ട്രോണിക് സംവിധാനം ഉപകാരപ്രദമായിരിക്കും.












Click it and Unblock the Notifications