കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടവധശിക്ഷ നടപ്പിലാക്കാന്‍ സൗദി ഒരുങ്ങുന്നു !!!

Google Oneindia Malayalam News

സൗദി: രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്ത തീവ്രവാദികളെ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കുറ്റം തെളിയിക്കപ്പെട്ട ഏതാണ്ട് 55 ഓളം ഭീകര പ്രവര്‍ത്തകരുടെ വധശിക്ഷയാണ് ഇത്തരത്തില്‍ നടപ്പിലാക്കാന്‍ സൗദി നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

hanging-rope

രാജ്യത്തിനും ഭരണഘടനയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് കൂട്ട വധശിക്ഷയെ സൗദി വിലയിരുത്തുന്നത്.

ഇവര്‍ നടത്തിയ അക്രമ പരമ്പരകളില്‍ 100 ലധികം സാധാരണക്കാരും 71 ലധികം സുരക്ഷാ ഭടന്മാരുമാണ് കൊല്ലപ്പെട്ടത്. ശിക്ഷ എപ്പോള്‍ എവിടെ വെച്ച് നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

English summary
Saudi Arabia is planning to implement gang death penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X