സൗദിയില്‍ മലയാളിക്ക് വമ്പന്‍ ലോട്ടറി; അമ്പരന്ന് റിനു രാജ്, കൈയ്യിലെത്തിയത് 4.5 കോടി രൂപ
റിയാദ്: ഭാഗ്യ പരീക്ഷണം നടത്താത്തവരായി ആരുമില്ല. ലോട്ടറി ടിക്കറ്റുകള്‍ ഇത്രയും ജനകീയമാകാന്‍ കാരണവും അതുതന്നെയാണ്. പ്രവാസ ലോകത്തും ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ ലോട്ടറികളുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായുമുള്ള ലോട്ടറികള്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയുമാണ്. ഇപ്പോള്‍ പ്രവാസി മലയാളിക്ക് അടിച്ചിരിക്കുന്നത് 20 ലക്ഷം ദിര്‍ഹമിന്റെ ഐഡിയല്‍സ് ലോട്ടറിയാണ്.
സൗദി അറേബ്യയിലെ അല്‍ ജുബൈലില്‍ ജോലി ചെയ്യുന്ന റിനു രാജിനാണ് ഐഡിയല്‍സ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഏകദേശം 4.5 കോടി രൂപയാണ് സമ്മാനത്തുക. സൗദിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് റിനു രാജ്. വര്‍ഷങ്ങളായി മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ നഴ്‌സാണ്. ഒരു മകനുണ്ട്.

വെറും 50 രൂപയാണ് റിനു രാജിന് ടിക്കറ്റിന് ചെലവായത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തലവര മാറിയിരിക്കുന്നു. കോടികളുടെ അധിപനായത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് റിനു രാജ് പറയുന്നു. ഐഡിയല്‍സിന്റെ ഷോപ്പ് ആന്റ് വിന്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലാണ് റിനു രാജിന് സമ്മാനം ലഭിച്ചിരിക്കുന്നത്. ഓരോ ആഴ്ചയും ചെറുതും വലുതുമായ സമ്മാനങ്ങള്‍ ഐഡിയല്‍സ് ഉപഭോക്താക്കള്‍ക്കായി നല്‍കാറുണ്ട്.
ഐഡിയല്‍സില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. ഞാന് അമ്പരന്നുപോയി. ഇത്തവണത്തെ വിജയി ഞാനാണ്. വല്ലാത്തൊരു അനുഭവമാണിത്. തന്റെ ജീവിതം തന്നെ മാറിയിരിക്കുന്നു. ഐഡിയല്‍സിന് നന്ദിയുണ്ട്. വളരെ എളുപ്പത്തില്‍ നറുക്കെടുപ്പിന്റെ ഭാഗമാകാന്‍ കഴിയുന്നതണ് അവരുടെ ഓണ്‍ലൈന്‍ ഷോപ്പിങ് നറുക്കെടുപ്പ്. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നറുക്കെടുപ്പിന്റെ ഭാഗമാകാമെന്നും റിനു രാജ് പറയുന്നു.
അടുത്തിടെ നേപ്പാള്‍ പൗരനായ ശംഭു കുമാര്‍ മഹാതോയ്ക്ക് ഐഡിയല്‍സ് സമ്മാനം ലഭിച്ചിരുന്നു. അഞ്ച് ലക്ഷം ദിര്‍ഹമായിരുന്നു സമ്മാനത്തുക. അബുദാബിയിലെ കമ്പനിയില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. മക്കളുടെ ഭാവിക്ക് വേണ്ടി ഈ പണം ഉപയോഗിക്കുമെന്നാണ് ശംഭു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ബിസിനസ് തുടങ്ങാനും ശംഭുവിന് പദ്ധതിയുണ്ട്.
ലോട്ടറി അടിച്ചു എന്ന കാരണത്താല്‍ ജോലി ഉപേക്ഷിക്കില്ലെന്ന് ശംഭു പറയുന്നു. അബുദാബിയിലെ ജോലിയില്‍ തുടരും. ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. 2004ലാണ് യുഎഇയില്‍ ആദ്യമായി വന്നത്. രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്. ലളിതമായ ജീവിതം തുടരുമെന്നും ശംഭു മഹാതോ പറഞ്ഞു. അതേസമയം, ഐഡിയല്‍സ് നറുക്ക് വീഴുന്ന 4750 ാം വ്യക്തിയാണ് റിനു രാജ്.












Click it and Unblock the Notifications