Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വീണ്ടും ആക്രമണം; മലയാളി കൊല്ലപ്പെട്ടു

റിയാദ്: സൗദി യെമന്‍ അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ മരിച്ചത്. യെമനുമായി സൗദി അതിര്‍ത്തി പങ്കിടുന്ന ജിസാനിലായിരുന്നു വിഷ്ണു ജോലി ചെയ്തുവന്നിരുന്നത്. കഴിഞ്ഞദിവസം മറ്റൊരു മലയാളിയും ഹൂതി വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹൂതികളുടെ ആക്രമണത്തില്‍ ഇതുവരെ രണ്ടുമലയാളികള്‍ മരിച്ചു.

തലശ്ശേരി സ്വദേശിയും കൊച്ചി മട്ടാഞ്ചേരി പനയപ്പിള്ളി തായലകളത്തില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് ഫാറൂഖാണ് (52) കഴിഞ്ഞ ദിവസം ജിസാനില്‍ മരിച്ചത്. മലയാളികള്‍ അടക്കം ഒട്ടേറ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇലക്ട്രീഷ്യനായ തിരുവല്ല സ്വദേശി സണ്ണി, മരിച്ച മുഹമ്മദ് ഫാറൂഖിന്റെ ബന്ധുവും ഒരു കടയിലെ ജോലിക്കാരനുമായ ഹിഷാം എന്നിവരാണ് പരിക്കേറ്റ മലയാളികള്‍.

saudi-map

രണ്ടു ബംഗാളികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക വിവരം സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഹൂതി വിമതരുടെ ആക്രമണം വര്‍ധിച്ചതോടെ മലയാളികളടക്കമുള്ളവര്‍ ആശങ്കയോടെയാണ് ജീവിതം തള്ളിനീക്കുന്നത്.

ഒട്ടേറെ പേര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. യെമനില്‍ സൗദി നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ് ഹൂതികള്‍ സൗദിയുടെ അതിര്‍ത്തി പ്രദേശത്തെ ആക്രമിക്കുന്നത്. ഇവിടെ സൗദിയുടെ പ്രതിരോധം ദുര്‍ബലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+