സൗദി റോഡപകടം, മലയാളി വിദ്യാര്‍ത്ഥി മരിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ കാറപകടത്തില്‍ പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ലോയിഡ് സാംസണ്‍ മരിച്ചതായി സ്ഥിരീകരിച്ചു. ത്യശൂര്‍ സ്വദേശി സാംസണിന്റെ മകനാണു. ജിദ്ദയിലെ ഡി.പി.എസ് വിദ്യാര്‍ഥിയാണു.
കഴിഞ്ഞ വെള്ളിയാഴ്ച പ്ലസ്റ്റു പരീക്ഷ കഴിഞ്ഞ് സുഹ്യത്തുക്കളോടൊപ്പം മടങ്ങുന്നതിനിടെയായിരുന്നു ലോയിഡും ഇന്ത്യന്‍ സ്‌ക്കൂളിലെ മറ്റു നാലു വിദ്യാര്‍ഥികളും അപകടത്തില്‍ പെട്ടത്. മറ്റു നാലു പേരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണു.

അപകട വിവരമറിഞ്ഞത് മുതല്‍ സഹ പാഠികളും രക്ഷിതാക്കളുമെല്ലാം രക്ത ദാനത്തിനു തയ്യാറായും മറ്റു സഹായ സഹകരണങ്ങളുമായും രക്ഷിതാക്കളെ ആശ്വസിപ്പിക്കാനും മറ്റും ആശുപത്രിയില്‍ തടിച്ച് കൂടിയിരുന്നു. . എന്നാല്‍ പ്രാര്‍ഥനകളും പ്രതീക്ഷകളും ബാക്കിയാക്കി ലോയ്ഡ് വിധിക്കുത്തരം നല്‍കുകയായിരുന്നു.












Click it and Unblock the Notifications