Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സിന് ശേഷം ജോലിക്കാരികളെ കൊന്ന പ്രതിയുടെ തലവെട്ടി

ജിദ്ദ: വീട്ടുജോലിക്കാരികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അതിക്രൂരമായി അവരെ കൊലപ്പെടുത്തിയ യമനി പൗരനെ വധ ശിക്ഷയ്ക്ക് വിധേയനാക്കി. അവ്ദാഹ് സലീം എന്ന യുമന്‍ പൗരനെയാണ് ശിരച്ഛേദത്തിന് വിധേയനാക്കിയത്. ഏഷ്യക്കാരായ രണ്ട് വീട്ടുജോലിക്കാരികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.

2007 ലാണ് ആദ്യത്തെ സംഭവം, വീട്ടു ജോലിക്കാരിയായ സ്ത്രീയെ റമദാന്‍ ആഷോഘങ്ങള്‍ക്കെന്ന പേരില്‍ ഇയാള്‍ ഒപ്പം കൂട്ടി. സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അവരെ കൊലപ്പെടുത്തി മൃതദേഹം യാന്‍ബുവിനടുത്തുള്ള വിജനമായ പ്രദേശത്തെ കിണറില്‍ ഉപേക്ഷിച്ചു.

Rape

ജോലിക്കാരി ഒളിച്ചോടി പോയതാകാമെന്ന് പറഞ്ഞു പരത്തി. 2008 ലാണ് കേസിനസ്പദമായ മറ്റൊരു സംഭവം നടക്കുന്നത്. വീട്ടുജോലിക്കാരിയുമായി പ്രതി ഒളിച്ചോടി. അതിന് ശേഷം ഒരു മരുഭൂമിയിലെത്തി. യുവതിയുമായി സെക്‌സിലേര്‍പ്പെട്ട ശേഷം പാറക്കല്ല് കൊണ്ട് യുവതിയുടെ തലയില്‍ ഇടിച്ചു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം മരുഭൂമിയില്‍ തന്നെ സംസ്‌ക്കരിച്ചു.

സ്ത്രീകളുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കുന്നതും ഇയാളുടെ പതിവായിരുന്നു. പൊലീസ് ഏറെ നാളിയ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന 22 മത്തെയാളാണ് യെമന്‍ പൗരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+