കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സുമാരെ കരയിച്ച് വേണോ സൗദി ഈ പരിഷ്‌കാരം? തൊഴില്‍ നഷ്ടമാകുന്നത്‌...

Google Oneindia Malayalam News

റിയാദ്: വിദേശികളായ ജിഎന്‍എം നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ച് വിടുമെന്ന് സൂചന. ബിഎസ്സി നഴ്‌സുമാരെ മാത്രം നിയമിയ്ക്കാനാണ് പുതിയ നീക്കം. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.

ഡിപ്‌ളോമ യോഗ്യത മാത്രമുള്ള ഒട്ടേറെ മലയാളി നഴ്‌സുമാര്‍ സൗദിയില്‍ തൊഴിലെടുക്കുന്നുണ്ട്. സൗദി മാതൃക മറ്റ് ഗള്‍ഫ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ നഴ്‌സുമാരില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം തൊഴില്‍ ഉപേക്ഷിച്ചെത്തിയ നഴ്‌സുമാരുടെ പുനരധിവാസം പോലും കാര്യക്ഷമമാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ നീക്കങ്ങള്‍ ഞെട്ടലുണ്ടാക്കുന്നത്...

നഴ്‌സുമാര്‍...

നഴ്‌സുമാര്‍...

ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. ഡിപ്‌ളോമ യോഗ്യത മാത്രമുള്ള ഒട്ടേറെ മലയാളി നഴ്‌സുമാര്‍ സൗദിയില്‍ തൊഴിലെടുക്കുന്നുണ്ട്. സൗദി മാതൃക മറ്റ് ഗള്‍ഫ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ നഴ്‌സുമാരില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

ബിഎസ് സി നഴ്‌സുമാര്‍

ബിഎസ് സി നഴ്‌സുമാര്‍

ബിഎസ് സി നഴ്‌സുമാരുടെ കരാര്‍ പുതുക്കി നല്‍കും. രണ്ട് മാസത്തില്ഡ താഴെ കരാര്‍ കാലാവധി ശേഷിയ്ക്കുന്ന ജനറല്‍ നഴ്‌സുമാരെ ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി

പക്ഷേ...

പക്ഷേ...

നഴ്‌സുമാരുടെ കരാര്‍ പുതുക്കാന്‍ അനുവദിയ്ക്കാതിരുന്നാല്‍ സൗദി ആരോഗ്യ മേഖലയില്‍ നഴ്‌സുമാരുടെ വന്‍ കുറവ് അനുഭവപ്പെടും. ഇന്ത്യയില്‍ നഴ്‌സുമാകെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഉള്ളതിനാല്‍ ഈ കുറവ് ഒറ്റയടിയ്ക്ക് നികത്താന്‍ സൗദിയ്ക്കാവില്ല

ശ്രമങ്ങള്‍

ശ്രമങ്ങള്‍

അന്തിമ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ നീക്കം തടയാനുള്ള ശ്രമങ്ങള്‍ ചില ആശുപത്രികള്‍ നടത്തുന്നുണ്ട്.

ബിഎസ് സി

ബിഎസ് സി

മിക്ക വിദേശ രാജ്യങ്ങളും ബിഎസ് സി നഴ്‌സുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്.

English summary
Saudi Arabia may impose restrictions on GNM nurses; Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X