Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നിന്ന് അയക്കുന്ന പണത്തിന് നികുതി വരുമോ... ശന്പളത്തില്‍ കൂടുതല്‍ അയച്ചാല്‍ പണികിട്ടും

റിയാദ്: നികുതിയില്ലാത്ത ശമ്പളം ആണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രത്യേകത. കിട്ടുന്ന പണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും പിടിയ്ക്കില്ല. എന്നാല്‍ ആ സ്ഥിതി അധികം വൈകാതെ തന്നെ മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വിദേശികള്‍ രാജ്യത്ത് നിന്ന് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സൗദി അറേബ്യ ആലോചിയ്ക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിന്ന് പുറത്തേയ്ക്കയക്കുന്ന പണം സംബന്ധിച്ച് സുക്ഷ്മ പരിശോധന നടത്താനാണ് സൗദിയുടെ തീരുമാനം.

പലവിദേശികളും സ്വദേശികളെ ബിമാനികളാക്കി സൗദിയില്‍ ബിസിനസ് ചെയ്ത് വന്‍ തുക പുറത്തേയ്ക്ക് അയക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല, പല അനധികൃത മാര്‍ഗ്ഗങ്ങളിലൂടേയും ആളുകള്‍ പണം സമ്പാദിച്ച് പുറത്തേയ്ക്ക് അയക്കുന്നു. ഇതിനെല്ലാം തടയിടാന്‍ പോവുകയാണ് സൗദി. ഒരു പക്ഷേ മലയാളികള്‍ക്ക് ഇത് വലിയ പ്രതിസന്ധിയായി മാറിയേക്കും.

നികുതി വരുമോ?

നികുതി വരുമോ?

സൗദിയില്‍ നിന്ന് വിദേശികള്‍ പുറത്തേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.

ശമ്പളം അല്ലാതെ

ശമ്പളം അല്ലാതെ

കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം രാജ്യത്ത് നിന്ന് അയക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും പിടിച്ചെടുക്കാനും ആണ് നീക്കം. ഇതിനായി ബാങ്കുകളെ ഏകോപിപ്പിയ്ക്കും.

കള്ളപ്പണം

കള്ളപ്പണം

നിയമവിരുദ്ധമായി ജോലി ചെയ്ത് പലരും പണം സമ്പാദിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം അയക്കണമെങ്കില്‍ ഇതല്ലാതെ വഴിയില്ലല്ലോ.

നിതാഖത് വന്നപ്പോള്‍

നിതാഖത് വന്നപ്പോള്‍

സൗദിയില്‍ നിതാഖത് വന്നപ്പോള്‍ സാധാരണക്കാരായ പല മലയാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. കൃത്യമായ രേഖകളില്ലാതെ സൗദിയില്‍ ജോലി ചെയ്തവരും കുടുങ്ങിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇത്തരക്കാര്‍ക്ക് പണം അയക്കാനുള്ള സൗകര്യം പോലും ലഭിയ്ക്കില്ല.

ബിനാമികള്‍

ബിനാമികള്‍

പല വിദേശികളും സ്വദേശികളുടെ പേരില്‍ ബിനാമി ബിസിനസ്സുകള്‍ ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വന്‍ തുകകള്‍ പുറത്തേയ്ക്ക് അയക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുക കൂടിയാണ് ലക്ഷ്യം.

എന്തിന് അയക്കുന്നു

എന്തിന് അയക്കുന്നു

രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് അയക്കുന്ന പണം എന്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിലും സൗദിയ്ക്ക് ഇപ്പോള്‍ ചില സംശയങ്ങള്‍ ഉണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒഴുകുന്നത് സൗദിയില്‍ നിന്നാണെന്ന് ആക്ഷേപമുണ്ട്.

ഐസിസിന്

ഐസിസിന്

ഐസിസിന് സാമ്പത്തിക സഹായം ലഭിയ്ക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതും പുതിയ നിയന്ത്രണം വഴി തടയാന്‍ കഴിയും.

ചരിത്രത്തില്‍ ആദ്യമായാണ്

ചരിത്രത്തില്‍ ആദ്യമായാണ്

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശികളുടെ പണമിടപാടുകള്‍ നിരീക്ഷണത്തിന് വിധേയമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മറ്റ് ജോലികള്‍

മറ്റ് ജോലികള്‍

വിസ പ്രകാരമുള്ള ജോലി കൂടാതെ പാര്‍ട്ട് ടൈം ജോലികള്‍ കൂടി ചെയ്താണ് പല മലയാളികളും നാട്ടിലേയ്ക്ക് പണം അയക്കുന്നത്. പുതിയ നിയന്ത്രണം വന്നാല്‍ പിന്നെ ആ സാധ്യത പൂര്‍ണമായും അടയും.

എത്ര നികുതി

എത്ര നികുതി

ശമ്പളത്തിന് ആനുപാതികമായ തുക മാത്രം അയച്ചാല്‍ മതി എന്ന കാര്യത്തില്‍ ചിലപ്പോള്‍ നീക്കുപോക്കുകള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ നികുതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യതയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+