സൗദി സമ്പദ്വ്യവസ്ഥ വിയര്‍ക്കുന്നു; പെട്രോള്‍ വില ഇരട്ടിയാക്കും!! പ്രവാസി ജീവിതം കയ്പേറും
അടുത്ത വര്‍ഷത്തേക്കുള്ള സൗദി അറേബ്യയിലെ ബജറ്റ് ഡിസംബര്‍ 19നാണ് പ്രഖ്യാപിക്കുക.
Recommended Video

റിയാദ്: സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി മറുകടക്കാന്‍ കടുത്ത നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഭരണകൂടം. പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കാനാണ് ആലോചനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര പെട്രോള്‍ വിലയും വിമാന ഇന്ധന വിലയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമത്രെ. ജനുവരി മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക. സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നത് വിദേശയാത്രക്കാരെയും സാരമായി ബാധിക്കും. സര്‍ക്കാര്‍ ഉടനെ എടുക്കാന്‍ സാധ്യതയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വിശദീകരിക്കാം...

80 ശതമാനത്തോളം
പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് എത്രയാണെന്ന് കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ 80 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഊര്‍ജമേഖലയ്ക്ക് നല്കി വരുന്ന സബ്സിഡികള്‍ എടുത്തുകളയുന്നതിന്റെ ഭാഗമായിട്ടാണ് വില വര്‍ധിപ്പിക്കുന്നത്.

വില കൂടാന്‍ കാരണം
ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുക മാത്രമല്ല, വിമാന ഇന്ധനത്തിനുള്ള വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വില കുറച്ചുനല്‍കുന്നത് സര്‍ക്കാരിന്റെ സബ്സിഡി മൂലമാണ്. സബ്സിഡി കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വില വര്‍ധിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക്
അന്താരാഷ്ട്ര നിലവാര പ്രകാരമുള്ള വര്‍ധനവാണ് വിമാന ഇന്ധനത്തിന്റെ കാര്യത്തിലുണ്ടാകുക. ഭരണകൂടവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ എല്ലാ ഇന്ധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കും.

2023 ആകുമ്പോഴേക്കും
എന്നാല്‍ വിമാന ഇന്ധനത്തിന്റെ വില മാത്രം 2023 ആകുമ്പോഴേക്കും പൂര്‍ണമായും അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ചാകും. മറ്റു ഇന്ധന വിലകള്‍ അത്ര തന്നെ ഉയര്‍ത്തില്ല. ആഭ്യന്തര വിപണിയിലെ വിലയും അന്താരാഷ്ട്ര വിലയും സൗദിയില്‍ വന്‍ വ്യത്യാസമുണ്ട്.

വൈദ്യുതി നിരക്ക്
വൈദ്യുതിക്ക് നല്കി വരുന്ന താരിഫ് ഒറ്റയടിക്ക് വര്‍ധിപ്പിക്കില്ല. ഇന്ധന വില വര്‍ധിപ്പിക്കുന്നതിന് അനുസൃതമായി ക്രമേണ വൈദ്യുതി വിലയും വര്‍ധിപ്പിക്കും.സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന പദ്ധതി ധനമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അവര്‍ പ്രതികരിച്ചില്ല.

സബ്സിഡികള്‍ അമിതം
സബ്സിഡികള്‍ അമിതമാണെന്ന് നേരത്തെ ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇത് ക്രമേണ വെട്ടിക്കുറയ്ക്കാണ് തീരുമാനം. അതുവഴി സമ്പദ് വ്യവസ്ഥ പാടേ തകരുന്നതില്‍ നിന്നു രക്ഷിക്കാനാകുമെന്നാണ് കരുതല്‍. 2015 ഡിസംബറിലാണ് സര്‍ക്കാര്‍ ആദ്യമായി സബ്സിഡി കുറച്ചത്.

എണ്ണ ഇതര വരുമാനം
2020 ഓടെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് അന്ന് സൂചനകള്‍ നല്‍കിയിരുന്നു. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നത്. 2030ഓടെ സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയെ എണ്ണ ഇതര വരുമാനം വഴി പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കും
സൗദി അറേബ്യ പ്രധാനമായും സാമ്പത്തിക രംഗത്ത് നേരിടുന്ന പ്രശ്നം ബജറ്റ് കമ്മിയാണ്. 2015ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 ശതമാനത്തോളം എത്തിയിരുന്നു ഈ കമ്മി. ഇത് ക്രമേണ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണ ഇതര വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് വിനോദ സഞ്ചാര മേഖലകളും മറ്റും ആകര്‍ഷണീയമാക്കുന്നത്. സിനിമാ നിരോധനം നീക്കിയതും അതിന്റെ ഭാഗമാണ്.

വില ഇടിയുന്നതും തിരിച്ചടി
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അമേരിക്കന്‍ എണ്ണ വിപണിയില്‍ എത്തിയതോടെയാണ് സൗദിക്ക് തിരിച്ചടി നേരിട്ടത്. വില കുറഞ്ഞ അമേരിക്കന്‍ എണ്ണ മിക്ക രാജ്യങ്ങളും സ്വീകരിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. വില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ ആരും അംഗീകരിച്ചിട്ടില്ല.

ബജറ്റ് ഡിസംബര്‍ 19ന്
അടുത്ത വര്‍ഷത്തേക്കുള്ള സൗദി അറേബ്യയിലെ ബജറ്റ് ഡിസംബര്‍ 19നാണ് പ്രഖ്യാപിക്കുക. മറ്റു രാജ്യങ്ങളില്‍ നല്‍കിവരുന്ന വിലയിലേക്ക് സൗദിയുടെ ഊര്‍ജവിഭവങ്ങളുടെ വിലയും എത്തിക്കുമെന്ന് ധനമന്ത്രി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബിസിനസുകള്‍ക്ക് ഉത്തേജനം നല്കുന്ന പദ്ധതികള്‍ രാജ്യം ഉടന്‍ പ്രഖ്യാപിക്കും. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടാകുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications