കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!!!

Google Oneindia Malayalam News

ജിദ്ദ: കഴിഞ്ഞ ദിവസം പ്രസ്ഥാവനയിലൂടെയാണ് തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്തിന്നെതിരെ പോരാടുന്ന ഇത്തരം ശത്രുക്കള്‍ക്ക് പൗരന്മാരോ,താമസക്കാരോ യാതൊരു വിധത്തിലുമുള്ള സഹായവും ചെയ്യരുതെന്ന് മന്ത്രാലയം പ്രസ്ഥാവനയില്‍ അറിയിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന രേഖകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും രേഖകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്നും മന്ത്രാലയത്തിലെ മീഡിയാ വിഭാഗം മേധാവി അംബാസിഡര്‍ ഉസാമ നുഖലി ആഭ്യര്‍ത്ഥിച്ചു.

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദേശ മന്ത്രാലയവുമായി ബന്ധപ്പെടുന്ന രേഖകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ് അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡമനുസരിച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പരിമിതമായ രീതിയില്‍ നുഴഞ്ഞു കയറിയെ അറ്റാക്കിനെ തടയുവാനുള്ള മുന്‍കരുതലുകള്‍ പുതിയ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആദ്ധേഹം അറിയിച്ചു. സൗദിയില്‍ സൈബര്‍ സുരക്ഷ കുറ്റക്യത്യങ്ങള്‍ക്ക് വ്യക്തമായ ശിക്ഷാ നടപടികള്‍ ഉണ്ട്.

cybercrime

കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കുമെന്നും വേഗത്തിലും കുറ്റമറ്റ രീതിയിലുമുള്ള അന്യേഷണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ന്യുസ് ഏജന്‍സികള്‍ സൗദിയില്‍ നിന്നും വിലപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ചോര്‍ത്തിയതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ പ്രധാനപ്പെട്ട രേഖകളൊന്നും തന്നെ ഞങ്ങളില്‍ നിന്നും ചോര്‍ത്തിയിട്ടില്ലെന്നും സൈബര്‍ അറ്റാക്ക് യാതൊരു വിധത്തിലും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെയോ രാജ്യത്തിന്റെ വിദേശ നയത്തെയോ ബാധിക്കുന്നതല്ലെന്ന് ഉസാമ നുഖലി അറിയിച്ചു.

English summary
Saudi Arabia Ministry of Foreign Affairs Website Hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X