കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍... താരം ആത്മീയതയിലേക്ക് നീങ്ങുന്നോ എന്ന് നെറ്റിസണ്‍സ്

Google Oneindia Malayalam News

റിയാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സൗദി അറേബ്യയിലെ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. സിനിമാ ഷൂട്ടിങിന്റെ ഭാഗമായി സൗദിയിലെത്തിയതായിരുന്നു അദ്ദേഹം. ഈ വേളയില്‍ ഉംറ നിര്‍വഹിക്കാനും തീരുമാനിക്കുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നുള്ള ഷാരൂഖ് ഖാന്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡങ്കി എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഷാരൂഖ് ഖാന്‍ സൗദിയിലെത്തിയത്. ഷൂട്ടിങിന് വേണ്ടി മനോഹരമായ സ്ഥലം അനുവദിച്ച സൗദി സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിനിടെയാണ് മക്കയിലെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

മൂന്ന് സിനിമകളാണ് ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. പത്താനും ജവാനും ശേഷമാകും ഡങ്കി ഇറങ്ങുക എന്നാണ് ഒടുവിലെ വിവരം. ഡങ്കിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ദിവസങ്ങളോളം സൗദി അറേബ്യയിലായിരുന്നു ഷാരൂഖ് ഖാന്‍. ഒട്ടേറെ ബോളിവുഡ് താരങ്ങളും ഈ വേളയില്‍ സൗദിയിലുണ്ടായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചു.

ആത്മീയതയിലേക്ക് നീങ്ങുകയാണോ

ആത്മീയതയിലേക്ക് നീങ്ങുകയാണോ

സിനിമാ ചിത്രീകരണത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷാരൂഖ് ഖാനും ആത്മീയതയിലേക്ക് നീങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നേരത്തെ സനാ ഖാനും ദംഗല്‍ നായിക സറാ വസീമുമെല്ലാം ആത്മീയതയുടെ വഴി സ്വീകരിച്ചിരുന്നു.

വെള്ള വസ്ത്രത്തില്‍

വെള്ള വസ്ത്രത്തില്‍

ഉംറ നിര്‍വഹിക്കുന്നതിന് മുന്നോടിയായി ഇഹ്‌റാം കെട്ടിയ രീതിയിലുള്ള വെള്ള വസ്ത്രത്തിലാണ് വീഡിയോയില്‍ ഷാരൂഖ് ഖാനെ കാണുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് അദ്ദേഹം മാസ്‌കും ധരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ വീഡിയോ സൗദി മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ആരാധകരും പങ്കുവച്ചിട്ടുണ്ട്. പാകിസ്താനിലെ ചില പ്രമുഖ വ്യക്തികളും വീഡിയോ പങ്കുവച്ചു.

ഉംറ എന്നാല്‍

ഉംറ എന്നാല്‍

കഅ്ബയെ വലയം വെക്കുന്ന തവാഫ്, സഫ-മര്‍വ മലകള്‍ക്കിടയിലെ നടത്തമായ സഹ്‌യ് തുടങ്ങിയ കര്‍മങ്ങളും ഉംറയുടെ ഭാഗമാണ്. പ്രവാചകന്‍ ഇബ്രാഹീമിന്റെ പത്‌നി ഹാജറ, മകന്‍ ഇസ്മാഈലിന് കുടിവെള്ളം അന്വേഷിച്ച് സഫ-മര്‍വ കുന്നുകള്‍ക്കിടയില്‍ പലതവണ ഓടി എന്നാണ് ചരിത്രം. ഇതിന്റെ ഓര്‍മയ്ക്കാണ് ഉംറയ്ക്കും ഹജ്ജിനും എത്തുന്നവരും ഇവിടെ നടക്കുന്നത്.

ഉംറയും ഹജ്ജും

ഉംറയും ഹജ്ജും

ഉംറ ഏത് സമയവും നിര്‍വഹിക്കാന്‍ സാധിക്കുന്ന ഒരു കര്‍മമാണ്. എന്നാല്‍ ഹജ്ജിന് പ്രത്യേക സമയമുണ്ട്. ഹിജ്‌റ കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലാണ് ഹജ്ജ് നിര്‍വഹിക്കുക. ഈ വേളയില്‍ സൗദിയിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുക. അതേസമയം, ഉംറയുടെയും ഹജ്ജിന്റെയും കര്‍മകള്‍ ഏകദേശം ഒരുപോലെയാണ്.

പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യംപെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

മക്കയെ കുറിച്ച്

മക്കയെ കുറിച്ച്

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മനാടാണ് സൗദി അറേബ്യ. ഇവിടെയുള്ള മക്കയിലാണ് അദ്ദേഹം ജനിച്ചത്. മത പ്രബോധനം തുടങ്ങിയതോടെ എതിര്‍പ്പ് ശക്തമാകുകയും മദീനയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. ശേഷം മദീനയിലുള്ളവരും മക്കയിലുള്ളവരും ഇസ്ലാം സ്വീകരിച്ചുവെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വിശദീകരിക്കുന്നു. പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളുള്ള മക്കയിലും മദീനയിലും വിശ്വാസികള്‍ സന്ദര്‍ശിക്കുക പതിവാണ്.

കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങുമോ? മുംതാസ് നല്‍കിയ മറുപടി ഇങ്ങനെ... പുതിയ മാറ്റം പ്രതീക്ഷിച്ച് നേതാക്കള്‍കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങുമോ? മുംതാസ് നല്‍കിയ മറുപടി ഇങ്ങനെ... പുതിയ മാറ്റം പ്രതീക്ഷിച്ച് നേതാക്കള്‍

English summary
Saudi Arabia News: Bollywood superstar Shah Rukh Khan performs umrah in Mecca Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X