ന്യൂസ് റീഡര്‍ ചിരിച്ചു, ഭാര്യ തെറ്റിപ്പിരിഞ്ഞു
ജിദ്ദ: വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക ഒന്നു ചിരിച്ചു. ഇതില്‍ എന്താണ് പുതുമയെന്നല്ലേ? ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലായി. കാര്യം വിവാഹ മോചനത്തിന്റെ വക്കുവരെയെത്തി. സൗദി അറേബ്യയിലാണ് സംഭവം.
അല്‍ അറബിയ ചാനലിലെ പ്രമുഖ അവതാരകയായ സുഹൈര്‍ അല്‍ ഖൈസിയാണ് വാര്‍ത്താ വായനക്കിടെ ഒന്നു ചിരിച്ചത്. ഈ ചിരിയുടെ മനോഹാരിതയെ കുറിച്ച് ഭര്‍ത്താവ് നടത്തിയ പ്രതികരണം ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനെ ചൊല്ലി ഇരുവരും വാക്കു തര്‍ക്കമായി.

ഭര്‍ത്താവിന് ഇറാഖി വായനക്കാരിയോടുള്ള പ്രിയം ഭാര്യയെ അരിശം കൊള്ളിച്ചു. സാധനങ്ങളെല്ലാം പെറുക്കി കെട്ടി ഭാര്യ വീടു വിട്ടിറങ്ങി.-അറബ് പത്രമായ സദാ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു പേരുടെയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വാര്‍ത്ത വായനക്കാരി് വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും പിതാവ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ സമ്മതിക്കുകയായിരുന്നു.
എന്തായാലും വാര്‍ത്താ വായനക്കാരിയുടെ ചിരിയും കുടുംബവഴക്കും ഒട്ടുമിക്ക മാധ്യമങ്ങള്‍ക്കും നല്ലൊരു വാര്‍ത്തയായി.












Click it and Unblock the Notifications