സൗദി: കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നു
ദമ്മാം: കിഴക്കൻ പ്രിവിശ്യയിലെ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേയ്ക്കും ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഒരുക്കാനുള്ള പരിശ്രമം തുടങ്ങി.
കേന്ദ്രസർക്കാർ വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ദമ്മാമിൽ നിന്നും കേരളത്തിലേയ്ക്ക് വളരെ ചുരുക്കം ഫ്‌ളൈറ്റുകൾ മാത്രം അനുവദിച്ചതിനാൽ, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്ന പ്രവാസികൾക്ക് അതിനുള്ള സൗകര്യം ഒരുക്കാനാണ് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ചാർട്ടേർഡ് ഫ്‌ളൈറ്റുകൾക്കായി ശ്രമം തുടങ്ങിയത്.

Recommended Video
ഇന്ത്യൻ എംബസ്സിയുടെയും, കേരളസർക്കാരിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായാകും വിമാനങ്ങൾ ചാർട്ടർ ചെയ്യുക. ഗർഭിണികൾ, രോഗികൾ, വയോജനങ്ങൾ, തൊഴിൽ നഷ്ടമായവർ, വിസ കാലാവധി അവസാനിയ്ക്കാൻ പോകുന്നവർ എന്നിവർക്കാകും യാത്രക്കാരിൽ മുൻഗണന നൽകുക. ഫ്ളൈറ്റിന്റെ തീയതിയും മറ്റു വിവരങ്ങളും, എംബസ്സിയുടെ അനുമതി കിട്ടിയശേഷം പിന്നീട് അറിയിക്കുന്നതായിരിയ്ക്കും.
നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹിയ്ക്കുന്ന പ്രവാസികൾക്കായി, യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
രെജിസ്ട്രേഷൻ ലിങ്ക് ഇതാണ് : https://forms.gle/5UegV2CpuCdQdNPi8
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭാരവാഹികളെ, തന്നിരിയ്ക്കുന്ന വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.
1) ആൽബിൻ ജോസഫ് (നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ & ലോക കേരള സഭ അംഗം) - 0556342328
2) പവനൻ മൂലയ്ക്കൽ (നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് & ലോക കേരള സഭ അംഗം) - 0501664800
3) ബിജു കല്ലുമല (ഒ ഐ സി സി റീജിയണൽ പ്രസിഡന്റ്) - 0501245153
4) അലികുട്ടി ഒളവട്ടൂർ (കെ എം സി സി ജനറൽ സെക്രട്ടറി) - 0509488384
5) എം.എ വാഹിദ് (നവയുഗം ജനറൽ സെക്രട്ടറി & ലോക കേരള സഭ അംഗം) - 0538744965












Click it and Unblock the Notifications