20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വനിത തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തി സൗദി അറേബ്യ
റിയാദ്: 20 വർഷത്തിനിടയിലെ സ്ത്രീകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. 2022 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിലാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചിരിക്കുന്നത്. പ്രാദേശിക മാധ്യമമായ ഒകാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച്, 15 വയസും അതിനുമുകളിലും പ്രായമുള്ള സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒന്നാം പാദത്തിന്റെ അവസാനത്തിൽ 20.2 ശതമാനത്തിലെത്തി. 2021 ലെ നാലാം പാദത്തിന്റെ അവസാനത്തോടെ ഇത് 22.5 ശതമാനമായിരുന്നു.
2001 ല്‍ 17.3 ശതമാനമായിരുന്ന സൗദി വനിതകളുടെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത്, 2021 ലെ നാലാം പാദത്തിന്റെ അവസാനത്തെ അപേക്ഷിച്ച്, ഇത് 35.6 ശതമാനമായിരുന്നപ്പോൾ, തൊഴിൽ വിപണിയിലെ സൗദി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 2022 ആദ്യ പാദത്തിന്റെ അവസാനത്തോടെ 33.6 ശതമാനമായി കുറഞ്ഞു.

2021-ന്റെ നാലാം പാദത്തിന്റെ അവസാനത്തോടെ, സൗദി സ്ത്രീകൾ റെക്കോർഡ് ബ്രേക്കിംഗ് നിരക്കിൽ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, സൗദി സ്ത്രീകളുടെ സാമ്പത്തിക ഇടപെടൽ 2020 ലെ നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ 25 ശതമാനമെന്ന ലക്ഷ്യത്തെ മറികടന്നു. അതേസമയം പ്രോഗ്രാമിന് കീഴിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ അടിസ്ഥാന നിരക്കും 2017 ൽ രേഖപ്പെടുത്തിയ 17 ശതമാനവുമാണ്.
ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്
അതേസമയം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 23.6% മാത്രമാണ്. മറുവശത്ത് പുരുഷന്മാരില്‍ ഇത് 80% ആണ്. 2021 ഏപ്രിൽ 21-ന് www.brookings.edu-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉള്ള സൗദി അറേബ്യ ചുരുങ്ങിയ സമയത്തിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്തവിധം മാറിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
"2018-ൽ, ജോലിയുള്ളതോ സജീവമായി ജോലി നോക്കുന്നതോ ആയ സൗദി സ്ത്രീകളുടെ വിഹിതം 19.7% ആയിരുന്നു. എന്നാൽ 2020 ൽ ഇത് 33% ആയി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തൊഴിൽ വിപണിയിൽ സൗദി സ്ത്രീകളുടെ പങ്ക് വികസിച്ചുവെന്ന് വ്യക്തം. വെറും രണ്ട് വർഷത്തിനുള്ളിലാണ് അവിശ്വസനീയമായ വർധനവ് ഉണ്ടായത്" റിപ്പോർട്ടില്‍ പറയുന്നു.












Click it and Unblock the Notifications