Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും സിറിയയാകുന്നു?ഷിയകള്‍ക്കെതിരെ ആക്രമണം, 9 മരണം

റിയാദ്: സുന്നി രാഷ്ട്രമെന്നും ഇസ്ലാം രാഷ്ട്രമെന്നും വാദഗതികള്‍ ഉന്നയിച്ച് ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊന്നൊടുക്കിയത് നൂറു കണക്കിന് ഷിയ മുസ്ലിങ്ങളെയാണ്. തിരിച്ച് ഷിയകളും കൊന്നൊടുക്കിയിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. ഷിയ-സുന്നി പോരിന് വര്‍ഷങ്ങളുടെ ചരിത്രം തന്നെ പറയാനുണ്ട്. ലോകമെങ്ങും ഷിയകള്‍ വേട്ടയാടപ്പെടുമ്പോള്‍ സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സൗദിയിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

രണ്ട് ദിവസത്തിനിടെ ഷിയകള്‍ക്കെതിരെയുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇവരില്‍ തന്നെ രണ്ട് പൊലീസുകാരും ഉള്‍പ്പെടുന്നു. ഷിയ ഭൂരിപക്ഷ മേഖലയായ ദാല്‍വാഹില്‍ തിങ്കളാഴ്ചയാണ് ആദ്യത്തെ ആക്രമണം നടത്തുന്നത്. അഷൂറ ആഘോഷങ്ങളില്‍ പങ്കെടുത്ത് പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്നവര്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. 15 പേരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു.

Saudi

ചൊവ്വാഴ്ച ബുറൈദയില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ രണ്ട് കലാപകാരികളും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിയകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ മതപണ്ഡിതര്‍ അപലപിച്ചു. സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സൗദിയല്‍ 15 ശതമാനത്തിനും താഴെയാണ ്ഷിയകള്‍. സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും ഐസിസ് പോരാട്ടങ്ങള്‍ക്കായി സൗദി യുവാക്കള്‍ പോകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദിയിലും ഷിയകള്‍ക്ക് സുരക്ഷിതമായി ഏറെക്കാലം തുടരാനാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+